കെ.ബി. ഉത്തം കുമാറിന്റെ പ്രചാരണത്തിന് സുരേഷ് ഗോപി എത്തുന്നു

മലയാളികളെ പങ്കെടുപ്പിച്ചുള്ള പരിപാടി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പുതിയ ആവേശം പകരുമെന്നാണ് പ്രതീക്ഷ.

author-image
Honey V G
New Update
mdndnddn

മുംബൈ: ചലച്ചിത്ര താരവും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപി മുംബൈയിൽ എത്തുന്നു.

കെ.ബി. ഉത്തം കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പൊതുയോഗത്തിൽ പങ്കെടുക്കുന്നതിനായാണ് സുരേഷ് ഗോപിയുടെ സന്ദർശനം.

msnsnsn

പരിപാടി ജനുവരി 7-ന് (ബുധനാഴ്ച) വൈകുന്നേരം 7 മണിക്ക് നടക്കും. വസായ്-വീരാർ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ 26-ാം വാർഡിൽ നിന്നാണ് ബിജെപി സ്ഥാനാർത്ഥിയായി കെ.ബി. ഉത്തം കുമാർ മത്സരിക്കുന്നത്.

വസായ് വെസ്റ്റിലെ വിശ്വകർമ്മ ഹാളിൽ നടക്കുന്ന മലയാളി സംഗമം പൊതുയോഗത്തിൽ സുരേഷ് ഗോപി മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.

മലയാളികളെ പങ്കെടുപ്പിച്ചുള്ള പരിപാടി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പുതിയ ആവേശം പകരുമെന്നാണ് പ്രതീക്ഷ.