പിഎംസി തിരഞ്ഞെടുപ്പ്: വികസനത്തിനൊപ്പം മലയാളികൾ മഹായുതിയോട് ചേർന്ന് നിൽക്കണം : സുരേഷ് ഗോപി

ബിജെപി നേതൃത്വം നൽകുന്ന മഹാനഗർ പാലികയും ചേർന്ന ‘ട്രിപ്പിൾ എൻജിൻ സർക്കാർ’ പനവേലിൽ രൂപപ്പെടണമെന്ന് ആവശ്യപ്പെട്ട സുരേഷ് ഗോപി, കേന്ദ്ര മന്ത്രിയായുള്ള എല്ലാ വികസന സഹായങ്ങളും പനവേലിന് നൽകുമെന്നും ഉറപ്പ് നൽകി

author-image
Honey V G
New Update
jcnmmmm

റായ്ഗഡ്: പനവേൽ മുൻസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ വികസനത്തിന് മുൻതൂക്കം നൽകുന്ന ബിജെപി നേതൃത്വം നൽകുന്ന മഹായുതിയോടൊപ്പം മലയാളികൾ ഒരുമിച്ച് നിൽക്കണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ആഹ്വാനം ചെയ്തു.

fhnnmmm

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പനവേൽ, ഖാർഘർ, കാമോത്ത, കലമ്പൊലി എന്നിവിടങ്ങളിലെ പൊതുയോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

hfjkkmm

പുതിയ നവി മുംബൈ വിമാനത്താവളം, അടൽ സേതു, ഹൈവേകൾ, ജലഗതാഗത മാർഗങ്ങൾ എന്നിവയോടെ പനവേൽ അതിവേഗം വളരുന്ന നഗരമാണെന്ന് അദ്ദേഹം പറഞ്ഞു. 

jjvbnmm

മൂന്നാം മുംബൈ യാഥാർത്ഥ്യമാകുന്നതോടെ മലയാളികൾക്ക് വലിയ തൊഴിൽ-വ്യവസായ സാധ്യതകൾ തുറക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

cgnnmmmm

മോദി–ഫഡ്നവിസ് സർക്കാരുകളും ബിജെപി നേതൃത്വം നൽകുന്ന മഹാനഗർ പാലികയും ചേർന്ന ‘ട്രിപ്പിൾ എൻജിൻ സർക്കാർ’ പനവേലിൽ രൂപപ്പെടണമെന്ന് ആവശ്യപ്പെട്ട സുരേഷ് ഗോപി, കേന്ദ്ര മന്ത്രിയായുള്ള എല്ലാ വികസന സഹായങ്ങളും പനവേലിന് നൽകുമെന്നും ഉറപ്പ് നൽകി.

പ്രചാരണത്തിന് എത്തിയ കേന്ദ്ര മന്ത്രിയെ എം എൽ എ പ്രശാന്ത് താക്കൂർ, രമേഷ് കലമ്പോലി, മറ്റ് നേതാക്കൾ ചേർന്ന് സ്വീകരിച്ചു.