/kalakaumudi/media/media_files/2025/11/10/hhohkh-2025-11-10-10-35-33.jpg)
താനെ : അയ്യപ്പ സേവാ സംഘം പാണ്ഡുരംഗവാടിയുടെ ഡോംബിവിലി ഈസ്റ്റ് ന്റെ മുപ്പതാമത് അയ്യപ്പ പൂജ ആഘോഷത്തിന്റെ ഉദ്ഘാടനം നവംബർ 16 ന് പാണ്ഡുരംഗവാടി മോഡൽ സ്കൂളിൽ വച്ച് നടക്കും.
മുപ്പതാം വർഷ ആഘോഷത്തിന്റെ തുടക്കം കുറിച്ചുകൊണ്ട് അന്നേ ദിവസം രാവിലെ 8 മുതൽ സൗജന്യ രക്ത പരിശോധന ക്യാമ്പും, സൗജന്യ ആരോഗ്യ പരിശോധനയും,ദന്ത പരിശോധനയും കൂടാതെ ചിത്രരചന മത്സരവും നടത്തുന്നു.
വൈകിട്ട് 4.00 ന് 30മത് അയ്യപ്പ പൂജ മഹോത്സവം ഉത്ഘാടനം.
തുടർന്ന് ഡോമ്പിവിലിയിലെയും പ്രാന്ത പ്രദേശങ്ങളിലെയും മലയാളി ക്ഷേത്രങ്ങളുടെയും അയ്യപ്പ സംഘടനകളുടെയും സഹകരണത്തോടെ അയ്യപ്പ സംഗമം നടത്തുന്നതായിരിക്കും.
സംഗമത്തിൽ അമൃതജ്യോതി ഡിവൈൻ സൊസൈറ്റി ഗോപാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും.
തുടർന്ന് "അയ്യപ്പ സംഘടനകളും സാമൂഹ്യ പ്രതിബദ്ധതയും"എന്ന വിഷയത്തെക്കുറിച്ച് സെമിനാറും ഉണ്ടായിരിക്കുന്നതാണ്.
ഡോമ്പിവിലി പൊന്നു ഗുരുവായൂരപ്പൻ ക്ഷേത്രം മുൻ പ്രസിഡണ്ട് പി സായിനാഥൻ സെമിനാർ നയിക്കും.
ഏഴുമണിക്ക് അയ്യപ്പ സേവാ സംഘം അംഗങ്ങൾ അവതരിപ്പിക്കുന്ന ഭക്തിഗാനങ്ങളും നൃത്ത നൃത്യങ്ങളും ഉണ്ടായിരിക്കും. ഡിസംബർ 5, 6, 7 തീയതികളിൽ ഡോമ്പിവലി ഈസ്റ്റ് പി ആൻഡ് ടി കോളനിയിൽ ആണ് മൂപ്പതാമത് അയ്യപ്പ പൂജ മഹോത്സവം നടക്കുക.
പൂജ മഹോത്സവത്തിന്റെ വിശദ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
