/kalakaumudi/media/media_files/2026/02/02/kdndmmm-2026-02-02-07-54-27.jpg)
മുംബൈ : 2026–27 സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റ് പാർലമെന്റിൽ അവതരിപ്പിക്കാനെത്തിയ ധനമന്ത്രി നിർമലാ സീതാരാമൻ ധരിച്ച കാഞ്ചീപുരം സാരിയാണ് ബജറ്റിനൊപ്പം വലിയ ചർച്ചയാകുന്നത്.
തമിഴ്‌നാട് കൈത്തറി പൈതൃകത്തെ പ്രതിനിധീകരിക്കുന്ന ഹാൻഡ്ലൂം കാഞ്ചീപുരം സാരിയിലായിരുന്നു ധനമന്ത്രിയുടെ വരവ്.
ബജറ്റിന് മുന്നോടിയായി ശിവസേന (UBT) എം.പി. പ്രിയങ്ക ചതുര്‍വേദി നടത്തിയ പരാമർശമാണ് ഇപ്പോൾ വീണ്ടും ശ്രദ്ധേയമാകുന്നത്.
“ഇത് രാജ്യത്തിന്റെ ബജറ്റായിരിക്കണം; തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങൾക്ക് വേണ്ടി ഒരുക്കുന്ന ബജറ്റാകരുത്” എന്ന് അവർ പരിഹാസത്തോടെ പ്രതികരിച്ചിരുന്നു.
ബജറ്റ് ദിനത്തിൽ ധനമന്ത്രി തമിഴ്‌നാട് കൈത്തറി സാരി ധരിച്ചെത്തിയതോടെ പ്രിയങ്ക ചതുര്‍വേദി X ഇൽ(ട്വിറ്റർ) “Tamil Nadu handloom weave. As predicted” എന്ന കുറിപ്പോടെ വീണ്ടും പ്രതികരിച്ചു.
ഇതോടെ സാരിയുടെ 'തിരഞ്ഞെടുക്കലിന്' പിന്നിൽ രാഷ്ട്രീയ സന്ദേശമുണ്ടെന്ന വിലയിരുത്തലുകൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി.
ധനമന്ത്രിയുടെ വസ്ത്രവും പ്രതിപക്ഷ എം.പിയുടെ പ്രതികരണവും ചേർന്ന്, ബജറ്റിനൊപ്പം തന്നെ രാഷ്ട്രീയ-ദൃശ്യ പ്രതീകങ്ങളുടെ ചർച്ചയും ശക്തമാകുകയാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
