/kalakaumudi/media/media_files/2025/07/08/trinslelg-2025-07-08-10-57-58.jpg)
നവിമുംബൈ:ഞായറാഴ്ച ഉച്ചകഴിഞ്ഞ് നെരൂൾ റെയിൽവേ സ്റ്റേഷന് സമീപം നിർത്തിയിട്ടിരുന്ന ട്രെയിനിന് മുകളിൽ കയറി റീൽ ചിത്രീകരിക്കുന്നതിനിടെയാണ് 16 കാരന് മുകളിൽ നിന്നും വൈദ്യുതാഘാതമേറ്റ് ഗുരുതരമായി പരിക്കേറ്റത്.
ബേലാപൂർ നിവാസിയായ ആരവ് ശ്രീവാസ്തവ എന്ന ആൺകുട്ടിക്ക് 70 ശതമാനം പൊള്ളലേറ്റു, തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും മുഖത്ത് ഒടിവുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ടെർണ ആശുപത്രിയിലെ ഒരു ഡോക്ടറാണ് യുവാവിന് വൈദ്യുതാഘാതമേറ്റ വിവരം പോലീസിനെ അറിയിച്ചത്.
അതേസമയം പോലീസ് ആരവിനെ സഹായിക്കുന്നതിന്റെ വീഡിയോ വൈറലായി. വൈദ്യുതാഘാതമേറ്റ ഉടനെ ട്രെയിനിന്റെ മുകളിൽ നിന്നും ആരവ് താഴേക്ക് വീണതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
“ആദ്യം നെരുളിലെ അടുത്തുള്ള ഒരു ആശുപത്രിയിലേക്ക് കൊണ്ടുപോയി, പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ഐറോളി ബേൺസ് ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ നില ഗുരുതരമാണെന്നും ഉടൻ ശസ്ത്രക്രിയയ്ക്ക് വിധേയനാകുമെന്നും ആശുപത്രിയിലെ ഡോക്ടർമാർ പറഞ്ഞു.സൂക്ഷ്മ മെഡിക്കൽ നിരീക്ഷണത്തിലാണ്,” വാഷി ഗവൺമെന്റ് റെയിൽവേ പോലീസിലെ (ജിആർപി) സീനിയർ പോലീസ് ഇൻസ്പെക്ടർ കിരൺ ഉൻഡ്രെ പറഞ്ഞു.
സംഭവത്തിൽ വാഷി റെയിൽവേ പോലീസ് സംഭവം രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.