/kalakaumudi/media/media_files/2026/02/05/nndndnndn-2026-02-05-08-28-09.jpg)
താനെ : താക്കുർളി ശ്രീ മുത്തപ്പൻ മടപ്പുര ട്രസ്റ്റിന്റെ തിരുവപ്പന മഹോത്സവം ഫെബ്രുവരി 6, 7,8 തീയതികളിൽ ചോലേഗാവ് ജാനു പാട്ടീൽ ഗ്രൗണ്ടിൽ കൊണ്ടാടും.
ഫെബ്രുവരി ആറിന് രാവിലെ അഞ്ചുമണിക്ക് ഗണപതിഹോമത്തോടുകൂടി പരിപാടികൾക്ക് തുടക്കമിടും.
വൈകിട്ട് അഞ്ചരയ്ക്ക് താക്കുർളി തലാവിനടുത്തുള്ള ശിവ് മന്ദിരിൽ നിന്നും കലവറ നിറയ്ക്കൽ തുടങ്ങി രാത്രി 7 മണിയോടെ മുത്തപ്പ സന്നിധിയിൽ എത്തിച്ചേരും.
തുടർന്ന് മുംബൈയിലെ പ്രശസ്തരായ ഗായിക ഗായകന്മാർ അണിനിരക്കുന്ന ഡോംബിവിലി പ്രണവത്തിന്റെ ഭക്തിഗാനമേള ഉണ്ടായിരിക്കുന്നതാണ്.
ഫെബ്രുവരി ഏഴിന് രാവിലെ 9 മണിക്ക് പയംകുറ്റിക്കു ശേഷം പത്തുമണിക്ക് മലയിറക്കൽ കർമ്മം, പിന്നീട് തായമ്പകയും ഉണ്ടായിരിക്കുന്നതാണ്.
മൂന്നര മുതൽ ശ്രീ മുത്തപ്പൻ വെള്ളാട്ട ദർശനം ഉണ്ടായിരിക്കും. രാവിലെ 11 മണിക്ക് സാംസ്കാരിക സമ്മേളനം. തുടർന്ന് മുത്തപ്പൻ ട്രസ്റ്റ് കലാ വിഭാഗം അവതരിപ്പിക്കുന്ന വിവിധയിനം കലാപരിപാടികൾ ഉണ്ടായിരിക്കുന്നതാണ്.
വൈകിട്ട് ആറുമണിക്ക് വാദ്യഘോഷങ്ങൾ, താലപ്പൊലി,മുത്തുകുടകൾ എന്നിവിടെ അകമ്പടിയോടുകൂടി താക്കുർളി തലാവിനടുത്തുള്ള ശിവ മന്ദിരിൽ നിന്നും തുടങ്ങുന്ന കലശം വരവ് ഘോഷയാത്ര രാത്രി 9 മണിക്ക് മുത്തപ്പ സന്നിധിയിൽ എത്തിച്ചേരും.
ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടുന്നതിനായി മുംബൈയിൽ ആദ്യമായി വെസ്റ്റേൺ ഡാൻസ് വേൾഡ് കണ്ണൂർ അവതരിപ്പിക്കുന്ന വിളക്ക് നൃത്തം ഉണ്ടായിരിക്കുന്നതാണ്.
ഫെബ്രു എട്ടാം തീയതി രാവിലെ 4 30 ന് തായമ്പകയ്ക്കു ശേഷം5.30ന് തിരുവപ്പന പുറപ്പാടും ദർശനവും ഉണ്ടായിരിക്കുന്നതാണ്. 10 30 ന് പള്ളിവേട്ട ശേഷം ദർശനം തുടരുന്നതായിരിക്കും.
ഈ ദിവസങ്ങളിൽ ആയിരക്കണക്കിന് പേർ ഈ മഹോത്സവത്തിൽ പങ്കെടുക്കും.എല്ലാ ദിവസവും അന്നദാനവും ഉണ്ടായിരിക്കുന്നതാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
