സാധാരണക്കാരുടെ ശബ്ദമായി അഡ്വ. രാധിക റാണേ തിരഞ്ഞെടുപ്പ് രംഗത്ത്

താനെ നഗരത്തിന്റെ വികസനത്തിനൊപ്പം സാമൂഹ്യ നീതിയും സമവായവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ രാഷ്ട്രീയ രംഗത്തേക്ക് കടന്ന അഡ്വ. രാധിക പ്രകാശ് റാണേ, ജനങ്ങൾക്കൊപ്പം നിൽക്കുന്ന ഭരണമാണ് തങ്ങളുടെ രാഷ്ട്രീയ കാഴ്ചപ്പാടെന്ന് വ്യക്തമാക്കുന്നു. നിയമപരമായ അറിവും അനുഭവ സമ്പത്തും ഉപയോഗിച്ച് വാർഡിനെ വികസനത്തിന്റെ പുതിയ പാതയിലേക്ക് നയിക്കാനാണ് അവരുടെ ശ്രമം.

author-image
Honey V G
New Update
kfjkkk

താനെ: താനെ മുനിസിപ്പൽ കോർപ്പറേഷൻ വാർഡ് നമ്പർ 4-ൽ നിന്ന് എൻ.സി.പി (അജിത് പവാർ വിഭാഗം) സ്ഥാനാർഥിയായി മത്സരിക്കുന്ന അഡ്വ. രാധിക പ്രകാശ് റാണേ വർഷങ്ങളായി പൊതു രംഗത്ത് പ്രവർത്തിച്ചു വരികയാണ്.

LL.M ബിരുദധാരിയായ അവർ, സാധാരണക്കാരുടെ പ്രശ്നങ്ങൾക്ക് പ്രായോഗിക പരിഹാരങ്ങൾ കണ്ടെത്തുന്നതിൽ സജീവമായി ഇടപെടുന്ന സാമൂഹ്യ പ്രവർത്തകയാണ്.

എറണാകുളം തൃപ്പുണിത്തുറ സ്വദേശിയായ അഡ്വ. രാധിക പ്രകാശ് റാണേ, താനെ വാർഡ് നമ്പർ 4-ൽ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി നടത്തിയ ഇടപെടലുകളിലൂടെയാണ്ശ്രദ്ധേയമായത്.

കോവിഡ് ദുരിതകാലങ്ങളിൽ രാഷ്ട്രീയം വാക്കുകളിലൊതുക്കാതെ പ്രവർത്തിയിലൂടെ അർത്ഥമാക്കാൻ അവർക്ക് കഴിഞ്ഞുവെന്നാണ് പ്രദേശ വാസികൾ പറയുന്നത്.

സ്ത്രീകളും യുവജനങ്ങളും ഉൾപ്പെടെ വിവിധ വിഭാഗങ്ങളുമായി അടുത്ത ബന്ധം പുലർത്തുന്ന അവരുടെ സമീപനം വാർഡിൽ ശക്തമായ പിന്തുണ നേടിയിട്ടുണ്ട്.

താനെ നഗരത്തിന്റെ വികസനത്തിനൊപ്പം സാമൂഹ്യ നീതിയും സമവായവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ രാഷ്ട്രീയ രംഗത്തേക്ക് കടന്ന അഡ്വ. രാധിക പ്രകാശ് റാണേ, ജനങ്ങൾക്കൊപ്പം നിൽക്കുന്ന ഭരണമാണ് തങ്ങളുടെ രാഷ്ട്രീയ കാഴ്ചപ്പാടെന്ന് വ്യക്തമാക്കുന്നു.