/kalakaumudi/media/media_files/2025/12/26/bgxjkmm-2025-12-26-17-24-24.jpg)
താനെ : ജനുവരി 15ന് നടക്കുന്ന താനെ മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ, വാർഡ് 4-ഡി-യിൽ നിന്ന് ശശികുമാർ നായർ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നതായി അറിയിച്ചു.
സാമൂഹിക വിഷയങ്ങളോടുള്ള ഇടപെടലുകളും ജനകീയ സമീപനവും കൊണ്ട് ശ്രദ്ധേയനായ ശശികുമാർ നായർ, “മികച്ച ഒരു താനെയ്ക്കായി ഒരുമിച്ച് പ്രവർത്തിക്കാം” എന്ന സന്ദേശവുമായാണ് തെരഞ്ഞെടുപ്പ് രംഗത്തെത്തുന്നത്.
വാർഡിലെ അടിസ്ഥാന സൗകര്യ വികസനം, ശുചിത്വം, ഗതാഗതം, വിദ്യാഭ്യാസം, യുവജന-സ്ത്രീ ശാക്തീകരണം തുടങ്ങിയ വിഷയങ്ങൾക്കാണ് അദ്ദേഹം പ്രാധാന്യം നൽകുന്നത്. പാർട്ടി രാഷ്ട്രീയ പരിധികൾക്കപ്പുറം, ജനങ്ങളുടെ ശബ്ദം നഗരസഭയിൽ എത്തിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ശശികുമാർ നായർ വ്യക്തമാക്കി.
/filters:format(webp)/kalakaumudi/media/media_files/2025/12/26/kejdndn-2025-12-26-17-35-24.jpg)
പത്തനംതിട്ട ജില്ലയിൽ തിരുവല്ല സ്വദേശിയായ 63 വയസ്സുള്ള ശശികുമാർ നായർ, ഇൻഷുറൻസ് കമ്പനിയിൽ നിന്നും വിരമിച്ച ശേഷമാണ് പൊതു പ്രവർത്തങ്ങളിൽ സജീവമായത്.
കഴിഞ്ഞ 32 വർഷമായി കുടുംബത്തോടൊപ്പം തിക്കുജിനി വാഡിയിലെ ഹിൽ ഗാർഡൻ ഗുൽമോർഗ് സോസൈറ്റിയിലാണ് ശശികുമാർ നായർ താമസം.
പാർട്ടി രാഷ്ട്രീയ പരിധികൾക്കപ്പുറം, സാമൂഹിക വിഷയങ്ങളിൽ സജീവമായി ഇടപെട്ടുവരുന്ന ശശികുമാർ നായർ, കഴിഞ്ഞ കാലങ്ങളിൽ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയത് പ്രദേശവാസികളുടെ ഇടയിൽ ശ്രദ്ധ നേടിയിട്ടുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
