താനെ നായർ വെൽഫയർ അസോസിയേഷൻ മന്നം പുരസ്‌കാരം ശശി നായർക്ക്

ഫെബ്രുവരി 1-ന് നടക്കുന്ന താനെ നായർ സംഗമത്തിൽ പുരസ്‌കാരം ഔപചാരികമായി സമ്മാനിക്കും

author-image
Honey V G
New Update
jb xv nn

താനെ: താനെ നായർ വെൽഫയർ അസോസിയേഷൻ, ഭാരത കേസരി മന്നത്തു പദ്മനാഭന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ മന്നം പുരസ്‌കാരം ഈ വർഷം ശശി നായർക്ക് സമ്മാനിക്കുമെന്ന് പ്രഖ്യാപിച്ചു.

വിദ്യാഭ്യാസ–സാമൂഹിക രംഗങ്ങളിലെ അദ്ദേഹത്തിന്റെ ദീർഘകാല സേവനങ്ങൾ മാനിച്ചാണ് ഈ അംഗീകാരം.

ഭാണ്ഡുപ്പിൽ പ്രവർത്തിക്കുന്ന വിദ്യാധിരാജ സ്കൂൾ ആൻഡ് ജൂനിയർ കോളേജിന്റെ സ്ഥാപക പ്രസിഡന്റാണ് ശശി നായർ.

സാമ്പത്തികമായി പിന്നോക്കാവസ്ഥയിൽ കഴിയുന്ന വിദ്യാർത്ഥികൾക്ക് കുറഞ്ഞ ചെലവിൽ ഗുണമേൻമയുള്ള വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപനം ആരംഭിക്കുകയും, ആ ദൗത്യത്തിൽ അക്ഷീണം പ്രവർത്തിക്കുകയും ചെയ്യുന്ന വ്യക്തിത്വമാണ് അദ്ദേഹം.

വിദ്യാധിരാജ ചട്ടമ്പി സ്വാമികളുടെ ചിന്തകളും ആശയങ്ങളും പഠിപ്പിക്കാനും പ്രചരിപ്പിക്കാനും ശശി നായർ നടത്തുന്ന ശ്രമങ്ങൾ വിദ്യാഭ്യാസ രംഗത്തും സമൂഹത്തിലും ശ്രദ്ധേയമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

സാമൂഹിക പ്രതിബദ്ധതയും സേവന മനോഭാവവും ഒരുപോലെ ചേർന്ന പ്രവർത്തനങ്ങളാണ് അദ്ദേഹത്തെ ഈ പുരസ്‌കാരത്തിന് അർഹനാക്കിയതെന്ന് അസോസിയേഷൻ ഭാരവാഹികൾ വ്യക്തമാക്കി.

ജനുവരി 2-ന് നായർ ഭവനിൽ നടന്ന മന്നം ജയന്തി ആഘോഷവേളയിലാണ് മന്നം പുരസ്‌കാരം ശശി നായർക്കു നൽകുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ഫെബ്രുവരി 1-ന് നടക്കുന്ന താനെ നായർ സംഗമത്തിൽ പുരസ്‌കാരം ഔപചാരികമായി സമ്മാനിക്കും.

നായർ ഭവനിൽ സംഘടിപ്പിച്ച മന്നം ജയന്തി ആഘോഷങ്ങൾക്ക് പ്രസിഡന്റ് മണി നായർ, സെക്രട്ടറി കണ്ണൻ നായർ, പ്രോഗ്രാം കമ്മിറ്റി കൺവീനർ ഹരികുമാർ നായർ, വൈസ് പ്രസിഡന്റ് സുശീന്ദ്രൻ നായർ തുടങ്ങിയവർ നേതൃത്വം നൽകി.

സമുദായത്തിന്റെ വിദ്യാഭ്യാസ–സാംസ്കാരിക മുന്നേറ്റത്തിന് ഈ പുരസ്‌കാരം പുതിയ പ്രചോദനമാകുമെന്ന അഭിപ്രായവും ചടങ്ങിൽ ഉയർന്നു.