/kalakaumudi/media/media_files/2026/01/15/jvjkkbvvbn-2026-01-15-15-21-46.jpg)
താനെ :
നായർ വെൽഫെയർ അസോസിയേഷൻ താനെ സംഘടിപ്പിക്കുന്ന 28-ാമത് വാർഷികാഘോഷവും നായർ കുടുംബ മഹാസംഗമവും 2026 ഫെബ്രുവരി 1-ന്, ഞായറാഴ്ച, രാവിലെ 9.30 മുതൽ താനെ വെസ്റ്റിലെ വാഗ്ലെ എസ്റ്റേറ്റ്, ചെക്ക്നാകയ്ക്ക് സമീപമുള്ള സെന്റ് ലോറൻസ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.
രാവിലെ 9.30-ന് പ്രസിഡന്റ് മണി നായരും മറ്റ് ഭാരവാഹികളും ചേർന്ന് ഭദ്ര ദീപം കൊളുത്തി മഹാസംഗമത്തിന് തുടക്കം കുറിക്കും.
തുടർന്ന് ഈശ്വര പ്രാർത്ഥന, ആചാര്യ വന്ദനം, പുഷ്പാർച്ചന തുടങ്ങിയ ചടങ്ങുകൾ നടക്കും. ശേഷം വിവിധ സാംസ്കാരിക കലാപരിപാടികളും അരങ്ങേറും.
പ്രതിഭകൾക്ക് ആദരവും വിദ്യാർത്ഥികൾക്ക് അനുമോദനവും
ചടങ്ങിൽ മഹാരാഷ്ട്രയിലെ സമുദായത്തിൽ നിന്നുള്ള പ്രമുഖ പ്രതിഭകളെ ആദരിക്കുന്ന പ്രത്യേക സമ്മേളനം സംഘടിപ്പിക്കും. കൂടാതെ SSC, HSC പരീക്ഷകളിൽ 85 ശതമാനത്തിനും മുകളിലുള്ള മാർക്ക് നേടിയ വിദ്യാർത്ഥികളെ വേദിയിൽ അനുമോദിക്കും.
70 വയസ്സും അതിന് മുകളിലുള്ള മുതിർന്ന സമുദായാംഗങ്ങൾക്കും പ്രത്യേക ആദരവാർപ്പണം ഉണ്ടാകും. നവദമ്പതികൾക്ക് ആശംസകളും വിവിധ സ്മരണികകളും ഈ അവസരത്തിൽ വിതരണം ചെയ്യും ഉച്ചഭക്ഷണത്തിന് ശേഷം തിരുവനന്തപുരം വിസ്‌മയ അവതരിപ്പിക്കുന്ന മെഗാഷോ ഉണ്ടായിരിക്കും.
മിനിസ്ക്രീൻ താരപ്രതിഭകൾ അണിനിരക്കുന്ന ഫിഗർഷോ, സംഗീതവാദ്യ ഉപകരണളും, ചെണ്ടമേളവും കോർത്തിണക്കി അവതരിപ്പിക്കുന്ന 'ലയ തരംഗം'
നാടൻ പാട്ടുകൾ എന്നീ കലാപരിപാടികൾ ഉൾപ്പെടുത്തിയ മെഗാഷോ പ്രേക്ഷകർക്ക് നവ്യാനുഭവ മായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സംഗീതം, നൃത്തം, നാടൻ കലാരൂപങ്ങൾ എന്നിവ ഉൾപ്പെടുന്ന വിനോദപരിപാടികളും അരങ്ങേറും.
നായർ വിവാഹവേദിയുടെ സേവനങ്ങൾ പരിചയപ്പെടുത്തും നായർ വെൽഫെയർ അസോസിയേഷൻ താനെയുടെ വിവാഹ സേവന വിഭാഗമായ നായർ വിവാഹവേദി (Nair Vivahavedi)യുടെ പ്രവർത്തനങ്ങളും മഹാസംഗമത്തിന്റെ ഭാഗമായി അവതരിപ്പിക്കും.
സമുദായത്തിലെ യുവതീ–യുവാക്കൾക്ക് അനുയോജ്യമായ വിവാഹ ബന്ധങ്ങൾ കണ്ടെത്തുന്നതിനുള്ള ഡാറ്റാബേസ് സംവിധാനത്തെക്കുറിച്ചുള്ള വിശദീകരണവും നൽകും.
മഹാസംഗമത്തിനായി പ്രസിഡന്റ് മണി നായർ സെക്രട്ടറി കണ്ണൻ നായർ ട്രഷറർ ഭരത് പിള്ള പ്രോഗ്രാം കൺവീനർ ഹരികുമാർ നായർ എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ പ്രവർത്തനങ്ങൾ നടന്നു വരുന്നതായി അസോസിയേഷൻ അറിയിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
