/kalakaumudi/media/media_files/2026/02/03/ndndndn-2026-02-03-11-27-57.jpg)
താനെ : താനെ നായർ വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച നായർ മഹാസംഗമവും 28-ാമത് വാർഷികാഘോഷവും വിപുലമായ ജനപങ്കാളിത്തത്തോടെ ഭംഗിയായി നടന്നു.
വിവിധ മേഖലകളിൽ നിന്നുള്ള അംഗങ്ങളും കുടുംബങ്ങളും ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിൽ സച്ചിൻ മേനോൻ മുഖ്യാതിഥിയായി പങ്കെടുത്തു.
ലയൺ കുമാരൻ നായർ, മണിനായർ, കണ്ണൻ നായർ, ഭരത് പിള്ള, അജിത് കുമാർ പിള്ള, ദാമോധരൻ പിള്ള, ഏകനാഥ് ബോയിർ, മാണിക് പാട്ടിൽ എന്നിവർ ചടങ്ങിൽ ആശംസാപ്രസംഗം നടത്തി.
/filters:format(webp)/kalakaumudi/media/media_files/2026/02/03/nhjkmhjn-2026-02-03-11-29-33.jpg)
ഈ വർഷത്തെ മന്നം പുരസ്കാരം ശശി നായർക്കു അസോസിയേഷൻ പ്രസിഡന്റ് മണിനായർ സമ്മാനിച്ചു. സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ നൽകിയ ശ്രദ്ധേയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം നൽകിയത്.
ചടങ്ങിന്റെ ഭാഗമായി അംഗങ്ങളുടെ വിവിധ കലാപരിപാടികളും, പഠനരംഗത്ത് ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിക്കുന്ന ചടങ്ങും സംഘടിപ്പിച്ചു.
തിരുവനന്തപുരം വിസ്മയ അവതരിപ്പിച്ച മെഗാ ഷോ ചടങ്ങിന് നിറപ്പകിട്ടേകി.
സമൂഹ ഐക്യവും സാംസ്കാരിക പൈതൃകവും ശക്തിപ്പെടുത്തുന്ന ഇത്തരം പരിപാടികൾ തുടർന്നും സംഘടിപ്പിക്കുമെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
