ഇരുമുടിയുമേന്തി താനെ ശ്രീനഗർ അയ്യപ്പ ക്ഷേത്രത്തിൽനിന്ന് ശബരിമലയിലേക്ക്

ഓരോ തവണത്തെ അയ്യപ്പദർശനവും ഓരോ അനുഭവമാണ്. കഠിനമായ യാത്രയും ഏറെ നേരത്തെ കാത്തിരിപ്പും പലപ്പോഴും മുഷിപ്പിച്ചിട്ടുണ്ട്. പക്ഷേ, തിരിച്ചിറങ്ങുമ്പോൾ അടുത്തതവണ വീണ്ടും വരുമെന്ന് മനസ്സിൽ പറഞ്ഞാണ് മല ഇറങ്ങാറുള്ളത്. അതങ്ങനെ സാധിക്കുകയും ചെയ്യുന്നു."സംഘത്തിനൊപ്പം പോയി വരുന്ന ഒരു ഭക്തൻ പറഞ്ഞു.

author-image
Honey V G
New Update
nbdgjk

താനെ : താനെയിലെ ശ്രീനഗർ ശബരിഗിരി അയ്യപ്പ ക്ഷേത്രത്തിലെത്തുമ്പോൾ ശരണം വിളികൾക്കൊപ്പം ഇരുമുടിക്കെട്ട് നിറയ്ക്കുന്ന തിരക്കിലായിരുന്നു തീർഥാടക സംഘം. ഭഗവാനും ഭക്തനും ഒന്നാണെന്ന തത്ത്വമസിയുടെ പൊരുള്‍ തേടി താനെയിൽ നിന്ന് യാത്ര തിരിക്കുന്ന 37 പേർ... കെട്ടു നിറച്ചു കഴിഞ്ഞ ഓരോ ഭക്തനും അയ്യന്‍റെ അനുഗ്രഹങ്ങള്‍ ഏറ്റുവാങ്ങാനുള്ള കാത്തിരിപ്പിലാണ്. ശബരിമല തീർഥാടനം എല്ലാ ചിട്ട വട്ടങ്ങളോടെയും പൂർത്തിയാക്കാൻ യാതൊന്നും തടസ്സമാകുന്നില്ല എന്ന് തെളിയിക്കുകയാണ് താനെയിലെ ഒരു കൂട്ടം അയ്യപ്പഭക്തർ.

ndnsnnxn

എല്ലാ വർഷത്തെയും പോലെ ഈ വർഷവും മുംബൈയിൽ താമസിച്ചു കൊണ്ട് തന്നെ 41 ദിവസത്തെ വ്രതമെടുത്ത് മാലയിട്ട് കെട്ടും നിറച്ചാണ് വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള സംഘം താനെ ശ്രീനഗർ ശബരിഗിരി അയ്യപ്പ ക്ഷേത്രത്തിൽ നിന്നും അയ്യനെ കാണാൻ യാത്ര തിരിച്ചത്. 

bvnnn

ഗുരുസ്വാമി രമേശൻ നായരുടെ നേതൃത്വത്തിലാണ് കെട്ടുനിറ അടക്കമുള്ള ചടങ്ങുകൾ നടത്തിയത്. കേരളത്തിലെ കെട്ടുനിറയുടെ എല്ലാ ചടങ്ങുകളും നടത്തി നെയ്‌ത്തേങ്ങയും നിറച്ച് ഇരുമുടിക്കെട്ടുമായി തേങ്ങയും ഉടച്ച് ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ട സ്വാമിമാർ ബുക്ക്‌ ചെയ്ത ബസ് മാർഗം നേരെ താനെ റെയിൽവെ സ്റ്റേഷനിലേക്ക്, അവിടെ നിന്നും ദാദർ തിരുനെൽവേലി എക്സ്പ്രസിൽ കണ്ണൂരിലേക്ക്.പാറശ്ശിനികടവ് മുത്തപ്പൻ ക്ഷേത്രം, ഗുരുവായൂർ, ഏറ്റുമാനൂർ,തുടങ്ങി നിരവധി ക്ഷേത്രങ്ങൾ കയറി ഇറങ്ങി ഡിസംബർ 2 ന് മല ചവിട്ടും.3 ന് മല ഇറങ്ങും. 

jdndnnn

സംഘം നിരവധി വർഷങ്ങളായി ശബരിമലയിലേക്കുള്ള ഈ ആത്മീയ യാത്ര തുടങ്ങിയിട്ട്. ഏറെക്കാലമായി കല്യാണിൽ ജീവിതം നയിക്കുന്ന രമേശൻ നായരാണ് ഗുരുസ്വാമി. എന്തുകൊണ്ടും ഈ ദിനങ്ങൾ ജീവിതത്തിൽ വലിയ മാറ്റമാണ് കൊണ്ട് വരുന്നതെന്നും ഇങ്ങനെയൊരു ആത്മീയ യാത്ര നടത്താൻ തങ്ങൾക്ക് പ്രേരകമായത് ശ്രീനഗർ ക്ഷേത്രമാണെന്നും സംഘാംഗങ്ങൾ പറഞ്ഞു. 

chknbn

സംഘത്തിൽ മലയാളികളെക്കാൾ കൂടുതൽ മറ്റു ഭാഷക്കാരാണ്. കർണാടക, യുപി, തമിഴ്നാട്, മഹാരാഷ്ട്ര, ആന്ധ്ര എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ശബരിമലയിലേക്ക് ഇന്നലെ യാത്ര തിരിച്ചത്. 

ndndnndn

ഓരോ തവണത്തെ അയ്യപ്പദർശനവും ഓരോ അനുഭവമാണ്. കഠിനമായ യാത്രയും ഏറെ നേരത്തെ കാത്തിരിപ്പും പലപ്പോഴും മുഷിപ്പിച്ചിട്ടുണ്ട്. പക്ഷേ, തിരിച്ചിറങ്ങുമ്പോൾ അടുത്തതവണ വീണ്ടും വരുമെന്ന് മനസ്സിൽ പറഞ്ഞാണ് മല ഇറങ്ങാറുള്ളത്. അതങ്ങനെ സാധിക്കുകയും ചെയ്യുന്നു."സംഘത്തിനൊപ്പം പോയി വരുന്ന ഒരു ഭക്തൻ പറഞ്ഞു. 

nnnmm

മുംബൈയിലെ പ്രധാന അയ്യപ്പ ക്ഷേത്രങ്ങളിൽ ഒന്നായ താനെ ശ്രീനഗർ അയ്യപ്പ ക്ഷേത്രത്തിൽ പതിവ് പോലെ ഈ വർഷവും മണ്ഡലകാല ദിനങ്ങളിൽ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. 

cbjmm

മോക്ഷപ്രാപ്തിയിലേക്കുള്ള മാര്‍ഗമാണ് അയ്യപ്പ ദര്‍ശനം. അവിടേക്കുള്ള, അയ്യപ്പ സ്വാമിയെ ദര്‍ശിക്കാനുള്ള യാത്ര ഒരുപാട് ക്ലേശങ്ങള്‍ നിറഞ്ഞതായിരിക്കും. വഴികള്‍ ദുര്‍ഘടമായിരിക്കും.

kdndnn

കല്ലുകളും മുള്ളുകളും താണ്ടി പ്രായശ്ചിത്തപാതയിലൂടെ കാലിടറാതെ സഞ്ചരിക്കുന്നവനേ ആ ലക്ഷ്യത്തിലെത്തൂ. 

mdndnn

അതു കൊണ്ടു തന്നെയാണ് ശിരസ്സില്‍ ഇരുമുടിക്കെട്ടും ഉള്ളില്‍ ശരണമന്ത്രവുമായി ആയുസ്സിന്‍റെ അനുഗ്രഹം തേടിയുള്ള യാത്ര സഹനത്തിന്‍റെതു കൂടിയായി മാറുന്നത്. ആ യാത്രക്കായി താനെയിലെ ശ്രീനഗർ അയ്യപ്പ ക്ഷേത്രം ഒരുക്കുന്ന സേവനങ്ങൾ ചെറുതല്ല.

mdndnn