/kalakaumudi/media/media_files/2025/09/03/jdjdjdkn-2025-09-03-14-08-19.jpg)
താനെ:താനെയിൽ മലയാളികൾ നേതൃത്വം നൽകുന്ന മലനാട് എഡ്യൂക്കേഷണൽ &വെൽഫെയർ അസ്സോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള വിദ്യാനികേതൻ ഇംഗ്ലീഷ് സ്കൂളിന്റെ ഓണാഘോഷം സെപ്റ്റംബർ 4 ന് വിവിധ പരിപാടികളോടെ ആഘോഷിക്കും.
താനെ വാർത്തക്നഗറിൽ ലക്ഷ്മി പാർക്കിൽ സ്ഥിതിചെയ്യുന്ന വിദ്യാനികേതൻ സ്കൂൾ ഓഡിറ്റോറിയത്തിൽ രാവിലെ 10 മണിക്ക് ഓണഘോഷങ്ങൾക്ക് തുടക്കം കുറിക്കും.
സ്കൂൾ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന താനെ മുനിസിപ്പൽ കോർപറേഷന്റെ സംരക്ഷണയിലുള്ള ബാല സ്നേഹലയത്തിലെ അനാഥ കുട്ടികൾക്കൊപ്പമാണ് മേവ ഇപ്രാവശ്യം ഓണം ആഘോഷിക്കുന്നത്.
മഹാരാഷ്ട്രാ ഗതാഗതവകുപ്പ് മന്ത്രി പ്രതാപ് സർനായ്ക് മുഖ്യാഥിതിയും നഗരസഭ അംഗം ഹനുമന്ത് ജഗ്താലെ, സാമൂഹ്യ പ്രവർത്തകൻ ലയൺ കുമാരൻ നായർ എന്നിവർ വീശിഷ്ടാതിഥിയുമായിരിക്കും.
ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെ മഹാബലിയെ വരവേൽക്കും.പുലികളിയും മറ്റുകേരളീയ കലകളും വേദിയിൽ അരങ്ങേറും.
അത്തപ്പൂ മത്സരാർഥികൾക്കും എസ് എസ് സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥ മാക്കിയവർക്കും സമ്മാനദാനങ്ങൾ നൽകും.
തുടർന്ന് ഓണത്തിന്റെ മുഖ്യ ആകർഷണമായ ഓണസദ്യ യുമുണ്ടായിരിക്കുമെന്ന് ജനറൽ സെക്രട്ടറി ശ്രീകാന്ത് നായർ അറിയിച്ചു. അഡ്വ പി.ആർ രാജ്‌കുമാർ, ശ്രീകാന്ത് നായർ, എം.പി വർഗീസ്, സീനാ മനോജ്, അഡ്വ. രവീന്ദ്രൻ നായർ, അഡ്വ. എസ് ബാലൻ,അഡ്വ. പ്രേമാ മേനോൻ,കെ മുരളീധരൻ, മണികണ്ഠൻ നായർ ശ്രീമതി.ശർമിള സ്റ്റീഫൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.