/kalakaumudi/media/media_files/2025/09/20/kdkdmmm-2025-09-20-17-27-59.jpg)
താനെ:താനെ വൃന്ദാവൻ കൈരളി കൾച്ചറൽ അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷവും കുടുബസംഗമവും ഓണ സദ്യയും സെപ്റ്റംബർ 21ന് ഞായറാഴ്ച രാവിലെ 11 മുതൽ ഉച്ചക്ക് 2. 30 വരെ ഋതു പാർക്കിനടുത്തുള്ള നക്ഷത്ര ഹാളിൽ വെച്ച് ആഘോഷിക്കുന്നതാണ്.
ഓണാഘോഷ പരിപാടിയുടെ ഉദ്ഘാടനം അസോസിയേഷൻ പ്രസിഡന്റ് എം. ആർ.സുധാകരനും മാനേജിങ് കമ്മിറ്റി അംഗങ്ങളും ചേർന്ന് ഭദ്രദീപം കൊളുത്തി നിർവഹിക്കും.
തുടർന്ന് അസോസിയേഷൻ അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും ശാലിനി പ്രസാദിന്റെയും കെ. എം. സുരേഷിന്റെയും നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ അവതരിപ്പിക്കും.
കൂടുതൽ വിവരങ്ങൾക്ക് സെക്രട്ടറി പി. കെ. രമേശനുമായോ ബാലകൃഷ്ണനുമായോ 98195 46150 96195 40784 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
