/kalakaumudi/media/media_files/2026/01/06/ndnsnsn-2026-01-06-11-02-05.jpg)
താനെ :താനെ വൃന്ദാവൻ കൈരളി കൾച്ചറൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ശ്രീധരീയം ആയുർവേദ നേത്ര ചികിത്സാലയത്തിന്റെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി.
വൃന്ദാവൻ സൊസൈറ്റിയിലെ ബിൽഡിംഗ് നമ്പർ 30B-ൽ പ്രവർത്തിക്കുന്ന അസോസിയേഷൻ ഓഫീസിലാണ്
ക്യാമ്പ് സംഘടിപ്പിച്ചത്.
വൃന്ദാവൻ സൊസൈറ്റിയിലെയും സമീപ പ്രദേശങ്ങളിലെയും നിവാസികളായ നൂറോളം പേർ ക്യാമ്പിൽ പങ്കെടുത്തു.
/filters:format(webp)/kalakaumudi/media/media_files/2026/01/06/jdjdnmdm-2026-01-06-11-03-43.jpg)
പരിചയസമ്പന്നരായ ഡോക്ടർമാർ കണ്ണിന്റെ വിവിധ രോഗങ്ങൾക്കായുള്ള പരിശോധന നടത്തി, ആവശ്യമായ ചികിത്സാ നിർദേശങ്ങളും തുടർചികിത്സയെക്കുറിച്ചുള്ള മാർഗനിർദേശങ്ങളും നൽകി.
സൗജന്യമായി ലഭിച്ച ഈ ആരോഗ്യ സേവനം പ്രദേശവാസികൾക്ക് ഏറെ ഉപകാരപ്രദമായി.
അസോസിയേഷൻ ഭാരവാഹികളായ സുധാകരൻ, രമേശൻ, രാമചന്ദ്രൻ, മോഹൻ മേനോൻ, പ്രസാദ്, രവികുമാർ എന്നിവർ ക്യാമ്പിന്റെ നടത്തിപ്പിന് നേതൃത്വം നൽകി. കമ്മിറ്റി അംഗങ്ങളായ ബാലകൃഷ്ണൻ, ഉണ്ണികൃഷ്ണൻ, നാരായണൻകുട്ടി നമ്പ്യാർ, ജിനചന്ദ്രൻ, അജിത്കുമാർ, ഭരതൻ മേനോൻ, പ്രഭാകരൻ, മോഹൻദാസ്, ദാമോദരൻ എന്നിവർ പരിപാടിയുടെ വിജയത്തിനായി സജീവമായി പ്രവർത്തിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
