വ്യക്തികളും സമൂഹവും തമ്മിലുള്ള അകലങ്ങൾ കുറയണം; മനുഷ്യൻ ദൈവസ്നേഹത്തിന്റെ ചാലകശക്തിയാകണം” – ജോസഫ് മാർ ഇവാനിയോസ് എപ്പിസ്കോപ്പ

സമാപന ദിവസമായ 25 ഞായറാഴ്ച രാവിലെ 8.30ന് വാഷി സിഡ്കോ ലോണിൽ നടക്കുന്ന വിശുദ്ധ കുർബാന ശുശ്രൂഷയ്ക്ക് ഭദ്രാസനാധിപൻ മുഖ്യ കാർമികത്വം വഹിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ റവ. ഡോ. ഷിബി വറുഗീസ് പി. പ്രഭാഷണം നടത്തും

author-image
Honey V G
New Update
mcnnn

മുംബൈ : സമൂഹങ്ങൾക്കിടയിൽ ഗർത്തങ്ങൾ വർധിച്ചു വരുന്ന ഇന്നത്തെ കാലഘട്ടത്തിൽ, വ്യക്തികളും സമൂഹവും തമ്മിലുള്ള ദൂരം കുറച്ച് മനുഷ്യൻ ദൈവസ്നേഹത്തിന്റെ ചാലകശക്തികളായി മാറേണ്ടത് അനിവാര്യമാണെന്ന് ജോസഫ് മാർ ഇവാനിയോസ് എപ്പിസ്കോപ്പ പറഞ്ഞു. മാർത്തോമ്മാ സഭ മുംബൈ ഭദ്രാസനം ക്രിയാത്മകമായ ദൈവസ്നേഹ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകിക്കൊണ്ട് സമൂഹത്തിന്റെ എല്ലാ തലങ്ങളെയും ബന്ധിപ്പിക്കുന്ന പ്രവർത്തനങ്ങളാണ് നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ndndndmm

മാർത്തോമ്മാ സഭ മുംബൈ ഭദ്രാസനത്തിന്റെ 20-മത് കൺവൻഷൻ ബസ്സീൻ റോഡിലെ സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഭദ്രാസനാധിപൻ. വ്യാഴാഴ്ച വൈകിട്ട് 7 മണിക്ക് നടന്ന ഉദ്ഘാടന സമ്മേളനത്തിൽ റവ. ഡോ. ഷിബി വറുഗീസ് പി. (മാർത്തോമ്മാ തിയോളജിക്കൽ സെമിനാരി, കോട്ടയം) മുഖ്യപ്രഭാഷണം നടത്തി. 

kdnsndn

യോഗത്തിൽ ഭദ്രാസന സെക്രട്ടറി വേരി റവ. തോമസ് കെ. ജേക്കബ്, ഭദ്രാസന ട്രസ്റ്റീ വി. പി. സൈമൺ, വസായ് സെന്റ് തോമസ് മാർത്തോമ്മാ ഇടവക വികാരി റവ. സജി ജോസഫ് എന്നിവർ പ്രസംഗിച്ചു. 

jsjsjnndnd

കൺവൻഷന്റെ ഭാഗമായി ഇന്ന് (വെള്ളി) രാവിലെ 10ന് താനെ മാർത്തോമ്മാ പള്ളിയിൽ ഭദ്രാസന സേവികസംഘ മീറ്റിംഗും, വൈകിട്ട് 7ന് കല്യാൺ ഈസ്റ്റ് സെന്റ് ആൻഡ്രൂസ് മാർത്തോമ്മാ പള്ളിയിൽ കൺവൻഷൻ യോഗവും നടക്കും. 

24-ാം തീയതി ശനിയാഴ്ച രാവിലെ 10ന് വാഷി സെന്റ് പോൾസ് മാർത്തോമ്മാ പള്ളിയിൽ ഭദ്രാസന വൈദീക കുടുംബ സംഗമം നടക്കും. അതേ ദിവസം വൈകിട്ട് 4 മുതൽ 6.30 വരെ യുവജന സംഗമവും, 7 മുതൽ കൺവൻഷൻ യോഗവും മുളുണ്ട് ക്രിസ്തോസ് മാർത്തോമ്മാ ഇടവകയിൽ നടക്കും.

mendndn

സമാപന ദിവസമായ 25 ഞായറാഴ്ച രാവിലെ 8.30ന് വാഷി സിഡ്കോ ലോണിൽ നടക്കുന്ന വിശുദ്ധ കുർബാന ശുശ്രൂഷയ്ക്ക് ഭദ്രാസനാധിപൻ മുഖ്യ കാർമികത്വം വഹിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ റവ. ഡോ. ഷിബി വറുഗീസ് പി. പ്രഭാഷണം നടത്തും.