/kalakaumudi/media/media_files/2025/11/12/dharmendra-2025-11-12-10-35-23.jpg)
മുംബൈ: ചികിത്സയിലായിരുന്ന മുതിർന്ന ബോളിവുഡ് നടൻ ധർമ്മേന്ദ്രയെ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ഒക്ടോബർ 31 നു മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചു .
എന്നാൽ കുറച്ചു ദിവസങ്ങളായി അദ്ദേഹം മരണപ്പെട്ടു എന്ന തരത്തിലുള്ള ഊഹാപോഹങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചിരുന്നു .
എന്നാൽ നടനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു എന്നും ചികിത്സ വീട്ടിൽ തുടരുമെന്നും ധർമ്മേന്ദ്രയെ ആശുപത്രിയിൽ ചികിത്സിച്ചിരുന്ന ഡോക്ടർ പ്രതിത് സാംദാനി പറഞ്ഞു.
സോഷ്യൽ മീഡിയയിൽ പ്രചരിച്ച വ്യാജവാർത്തകൾക്കെതിരെ അദ്ദേഹത്തിന്റെ കുടുംബം പ്രസ്താവന ഇറക്കുകയും ചെയ്തു .
' ധർമ്മേന്ദ്രയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.
സുഖം പ്രാപിക്കുന്നത് വരെ വീട്ടിൽ ചികിത്സ തുടരും.
ഈ സമയത്ത് കൂടുതൽ ഊഹാപോഹങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും സ്വകാര്യതയെ മാനിക്കാനും ഞങ്ങൾ മാധ്യമങ്ങളോടും പൊതുജനങ്ങളോടും അഭ്യർത്ഥിക്കുന്നു.
എല്ലാവരുടെയും സ്‌നേഹത്തിനും പ്രാർത്ഥനകൾക്കും നന്ദി. അദ്ദേഹത്തിന്റെ ആരോഗ്യം വീണ്ടെടുക്കുന്നതിനും നല്ല ആരോഗ്യത്തിനും ദീർഘായുസ്സിനുമാണ് പ്രാർഥിക്കുന്നത്.
ദയവായി അദ്ദേഹത്തെ ബഹുമാനിക്കുക, കാരണം അദ്ദേഹം നിങ്ങളെ സ്‌നേഹിക്കുന്നു.
'- പ്രസ്താവനയിൽ പറയുന്നു .മാധ്യമങ്ങൾ തിടുക്കം കാട്ടി തെറ്റായ വർത്തകൾ പ്രചരിപ്പിക്കുകയാണെന്ന് മകൾ ഇഷ ഡിയോൾ ഇൻസ്റ്റഗ്രാമിലൂടെ പ്രതികരിച്ചിരുന്നു.
'അച്ഛന് കുഴപ്പമൊന്നുമില്ല, അദ്ദേഹം സുഖം പ്രാപിച്ചു വരികയാണ്.
ഈ സമയത്ത് കുടുംബത്തിന്റെ സ്വകാര്യത എല്ലാവരും മാനിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു.
അച്ഛൻ പെട്ടെന്ന് സുഖം പ്രാപിക്കുന്നതിനായുള്ള എല്ലാവരുടെയും പ്രാർത്ഥനകൾക്ക് നന്ദി'- ഇഷ അറിയിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
