/kalakaumudi/media/media_files/2025/08/19/vbmnbnm-2025-08-19-12-53-36.jpg)
മുംബൈ :മുംബൈ മലയാളികളുടെ കലാസാംസ്കാരിക സാമൂഹിക രംഗങ്ങളിലെ നിറസാന്നിധ്യമായിരുന്ന ശ്രീമാന്റെ(കെ എസ് മേനോന്റെ) സ്മരണക്കായി രൂപവൽക്കരിച്ച ശ്രീമാൻ മെമ്മോറിയൽ ഫൗണ്ടേഷന്റെ ഒന്നാം വാർഷികം സെപ്റ്റംബർ ഏഴിന് ആഘോഷിക്കും.
ശ്രീമാൻ
ചെമ്പൂര് ഈസ്റ്റിലെ തിലക്‌നഗർ റെയിൽവേസ്റ്റേഷനടുത്തുള്ള ഷെൽ കോളനിയിലെ (ഠക്കർ ബാപ്പ റോഡ്) സമാജ് മന്ദിർ ഹാളിൽ രാവിലെ പത്തുമുതൽ പുഷ്പാർച്ചനയോടെ ആഘോഷങ്ങൾ ആരംഭിക്കും.
സ്മരണാഞ്ജലിയിൽ മധു നമ്പ്യാരുടെ ശ്രീമാൻ കവിതകളുടെ ആലാപനം,ഫൗണ്ടേഷൻ പ്രസിഡന്റ് പി രാധാകൃഷ്ണൻറെ അധ്യക്ഷതയിൽ സെക്രട്ടറി പി പി അശോകൻ സ്വാഗതം ആശംസിക്കുന്ന അനുസ്മരണ സമ്മേളനം നോർക്ക ഡവലപ്മെന്റ് ഓഫീസർ(മഹാരാഷ്ട്ര) റഫീഖ് എസ് ഉദ്‌ഘാടനം ചെയ്യും.
പ്രശസ്ത ശാസ്ത്ര സാഹിത്യകാരനും ആണവ ശാസ്ത്രജ്ഞനുമായ ഡോ എ പി ജയരാമൻ സംസാരിക്കും.മുതിർന്ന മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ കാട്ടൂർ മുരളി, നാടക സാംസ്‌കാരിക പ്രവർത്തകൻ ടി കെ രാജേന്ദ്രൻ എന്നിവർ ആശംസകൾ നേരും.
തുടർന്ന് വെബ്‌സൈറ്റ് ഉദ്‌ഘാടനം, സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകരായ കെ രാജൻ, എം ബാലൻ എന്നിവർക്ക് ശ്രീമാൻ പുരസ്‌കാര സമർപ്പണം, മധു നമ്പ്യാരും സംഘവും അവതരിപ്പിക്കുന്ന കരോക്കെ ഗാനമേള എന്നീ വിവിധ പരിപാടികൾക്കുശേഷം ഫൗണ്ടേഷൻ ഖജാൻജി ശിവപ്രസാദ് കെ നായർ നന്ദി പ്രകാശിപ്പിക്കും.
കലാപരിപാടികൾ അവതരിപ്പിക്കാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക 9769982960, 9930285578, 9619328561, 9869486382.