/kalakaumudi/media/media_files/2025/07/23/weifkfmcm-2025-07-23-17-08-07.jpg)
മുംബൈ:വസായ് - വിരാർ പ്രദേശത്തെ വാർത്തകൾ ഉൾപ്പെടുത്തി കൊണ്ടുള്ള മറാത്തി ടാബ്‌ലോയ്ഡ് പത്രമായ "വസായ് സൻസ്കൃതി"യുടെ പ്രകാശന കർമ്മം ജൂലൈ 21 തിങ്കളാഴ്ച്ച നടന്നു.
എക്സിക്യൂട്ടീവ് എഡിറ്റർ കെ ബി ഉത്തം കുമാർ മഹാരാഷ്ട്ര വനം വകുപ്പ് മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ഗണേഷ് നായിക്കിന് നൽകിയാണ് പ്രകാശന കർമ്മം നിർവഹിച്ചത്.
വസായ് വിരാർ പ്രദേശങ്ങളിലെ വാർത്തകൾ ഉൾപ്പെടുത്തിയുള്ള പത്രം എല്ലാ തിങ്കളാഴ്ച്ചകളിലും പ്രസിദ്ധീകരിക്കും. തദവസരത്തിൽ പാൽഖർ എം എൽ എ രാജേന്ദ്ര ഗാവിത്,നഗര സഭ അംഗങ്ങൾ,മുതിർന്ന ബിജെപി നേതാക്കൾ തുടങ്ങിയവരും സന്നിഹിതരായിരുന്നു.
മഹാരാഷ്ട്ര സർക്കാറിന്റെ ക്ഷേമ പ്രവർത്തനങ്ങൾ പത്രം വഴി ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യവും പത്രം ഇറക്കാൻ പ്രേരകമായെന്ന് കെ ബി ഉത്തം കുമാർ അഭിപ്രായപെട്ടു.
കഴിഞ്ഞ 30 വർഷമായി മുംബൈയിലെ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്ത് നിറഞ്ഞു നിൽക്കുന്ന കെ ബി ഉത്തംകുമാർ സാംസ്ക്കാരിക സംഘടനയായ പ്രതീക്ഷ ട്രസ്റ്റിന്റെ ചെയർമാൻ കൂടിയാണ്.