/kalakaumudi/media/media_files/2025/06/23/jjijkkkq-2025-06-23-19-18-16.jpg)
താനെ:ഗുരുദേവ ദർശനം തത്വവും പ്രയോഗവും എന്ന വിഷയത്തിൽ ശ്രീനാരായണ മന്ദിരസമിതി സാംസ്കാരിക വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ സെമിനാർ നടത്തി.
സമിതിയുടെ അംബർനാഥ് - ബദലാപ്പൂർ യൂണിറ്റിൽ , സമിതിയുടെ സോൺ ഒന്നിലെ യൂണിറ്റുകളിൽ നിന്നുള്ളവരെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ സെമിനാർ അംബർനാഥ് കേരളസമാജം പ്രസിഡൻ്റ് എൻ. ഗോപാലൻ ഉദ്ഘാടനം ചെയ്തു.
സാംസ്കാരിക വിഭാഗം കൺവീനർ പി.പി. സദാശിവൻ പ്രബന്ധം അവതരിപ്പിച്ചു. സോണൽ സെക്രട്ടറി പി.കെ ആനന്ദൻ , ലോക കേരളസഭാ അംഗം ടി.വി രതീഷ്, കെ. ഷൺമുഖൻ എന്നിവർ പ്രസംഗിച്ചു. സാംസ്കാരിക വിഭാഗം സോണൽ കൺവീനർ സുനി സോമരാജൻ , അക്ഷയ് സുനിൽ, ശിവദ സുനിൽ എന്നിവരെ ആദരിച്ചു. പി.കെ. ലാലി, പ്രദീപ് കുമാർ, കൃഷ്ണൻ കുട്ടി, വിനോദ് കുമ്മൻ , പി.കെ . രാഘവൻ, ബിജു വലങ്ങാടൻ, സുനി സോമരാജൻ , കൈരളി രാജു, സുരേന്ദ്രൻ, സാബു, ഗീതാ ഷാജി എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. മിനി വേണുഗോപാലാണ് സെമിനാർ നിയന്ത്രിച്ചത്. ബാബു കുട്ടൻ നന്ദി പ്രകാശിപ്പിച്ചു.