/kalakaumudi/media/media_files/2026/01/06/kffhkkbn-2026-01-06-19-19-22.jpg)
നവിമുംബൈ വാശിയിലെ നായർ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ വാശി തിലക് കോളേജ് ഓഡിറ്റോറിയത്തിൽ തിരുവാതിര ആഘോഷം ഭംഗിയായി നടന്നു.
സ്ത്രീകളുടെ സജീവ പങ്കാളിത്തത്തോടെ നടന്ന പരിപാടിയിൽ കേരളത്തിന്റെ പാരമ്പര്യ കലാരൂപമായ തിരുവാതിര കളിയും തിരുവാതിര പാട്ടുകളും അരങ്ങേറി.
നിറഞ്ഞ സദസ്സിന്റെ സാന്നിധ്യത്തിൽ നടന്ന ആഘോഷം മലയാളി സമൂഹത്തിന്റെ സാംസ്‌കാരിക ഐക്യത്തിന്റെ ഉദാത്ത ഉദാഹരണമായി.
പരിപാടിയുടെ ഭാഗമായി തിരുവാതിര പുഴുക്ക് ഒരുക്കിയും പങ്കുവെച്ചും ആഘോഷത്തിന് പാരമ്പര്യത്തിന്റെ മാധുര്യം പകർന്നു.
നവിമുംബൈയിലെ മലയാളി സമൂഹം വലിയ ആവേശത്തോടെ പങ്കെടുത്ത തിരുവാതിര ആഘോഷം, സംസ്‌കാരവും സൗഹൃദവും ഒരുമിച്ച് ചേർന്ന മനോഹരമായ അനുഭവമായി മാറി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
