/kalakaumudi/media/media_files/2025/08/19/jdjdndn-2025-08-19-08-07-21.jpg)
മുംബൈ:കനത്ത മഴയിൽ ഗോരേഗാവ്, അന്ധേരി, മാട്ടുംഗ, ചെമ്പൂർ, ദാദർ, കുർള എന്നിവിടങ്ങളിൽ പലയിടത്തും വെള്ളക്കെട്ട് ഉണ്ടായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.ഇതിനെ തുടർന്ന് അന്ധേരി സബ്‌വേ അടച്ചു.3 ദിവസമായി നഗരത്തിൽ കനത്തമഴയാണ് .ഇന്നും മുംബൈയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ഇതിനെ തുടർന്ന് സ്കൂൾ കോളേജുകൾക്ക് അവധിനൽകിയിട്ടുണ്ട്.
കനത്ത മഴ സാധാരണ ജന ജീവിതത്തെ തടസ്സപ്പെടുത്തി. ലോഖണ്ഡ്‌വാല, അന്ധേരിയിലെ വീര ദേശായി റോഡ്, മാട്ടുംഗ, ചെമ്പൂർ, ഖാർ, ദാദർ ഈസ്റ്റ്, കുർള എന്നിവയുടെ നിരവധി ഭാഗങ്ങൾ വെള്ളത്തിനടിയിലായി.
ജനങ്ങളെ സഹായിക്കാൻ പോലീസ്, ബിഎംസി, എസ്ഡിആർഎഫ്, എൻഡിആർഎഫ് എന്നിവരെ വിന്യസിച്ചിട്ടുണ്ട്.
നാപിയൻ സീ റോഡിൽ മതിൽ ഇടിഞ്ഞുവീണ് രണ്ട് പേർ മരിച്ചു,ഒരാൾ കഞ്ചുർമാർഗിൽ വൈദ്യുതാഘാതമേറ്റതിനെ തുടർന്നും മരണമടഞ്ഞു.കൂടാതെ മിത്തി നദിയിൽ ഒഴുക്കിൽ പെട്ട് ഒരാളെ കാണാതായിട്ടുണ്ട്.സഹാറിൽ മരം വീണ് രണ്ടു പേരുടെ നില ഗുരുതരമായി തുടരുന്നതായി ബി എം സി അറിയിച്ചു.
കാലാവസ്ഥ വകുപ്പ് 16 ജില്ലകളിൽ റെഡ് അല്ലെങ്കിൽ ഓറഞ്ച് അലേർട്ട് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതേസമയം കഴിഞ്ഞ രണ്ട് ദിവസത്തിനിടെ സംസ്ഥാനത്തുടനീളം ഏഴ് പേർ മരിച്ചു, അതിൽ മറാത്ത്‌വാഡയിൽ 4 പേർ ഉൾപ്പെടുന്നു. നന്ദേഡിലെ മുഖേദ് താലൂക്കിൽ മേഘവിസ്ഫോടനം പോലുള്ള സാഹചര്യം ഉണ്ടായതിനെത്തുടർന്ന് സൈന്യവും എൻഡിആർഎഫും പോലീസിനെ രക്ഷാപ്രവർത്തനത്തിന് സഹായിച്ചു.
യവത്മാൽ, ബീഡ്, നന്ദേഡ് എന്നിവിടങ്ങളിൽ കൃഷി സ്ഥലത്ത്, കനത്ത മഴയെത്തുടർന്ന് നാശനഷ്ടങ്ങൾ സംഭവിച്ചു.