പ്രചാരണം സമാപിക്കുമ്പോൾ ശുഭ പ്രതീക്ഷയുമായി സ്ഥാനാർത്ഥികൾ

പ്രചാരണത്തിൽ ലഭിച്ച ജനപിന്തുണ വലിയ പ്രതീക്ഷ നൽകുന്നതായും, വാർഡ് 4-ഡി-യിലെ വികസനത്തിനായി സത്യസന്ധമായി പ്രവർത്തിക്കാനുള്ള അവസരം ജനങ്ങൾ നൽകുമെന്ന വിശ്വാസത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി

author-image
Honey V G
New Update
mdndndnn

താനെ: മഹാരാഷ്ട്രയിൽ ജനുവരി 15 ന് നടക്കുന്ന മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവർത്തനങ്ങൾ ഇന്നലെ സമാപിച്ചു. താനെ യിൽ വാർഡ് 4-ഡി-യിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ശശികുമാർ നായർ ആത്മവിശ്വാസത്തോടെയും ശുഭപ്രതീക്ഷയോടെയും ജനവിധിയെ കാത്തിരിക്കുകയാണ്. പ്രചാരണ കാലയളവിൽ വാർഡിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ച ശശികുമാർ നായർ വീടുവീടാന്തരം ജനങ്ങളുമായി നേരിട്ട് സംവദിച്ചു.

റോഡുകളുടെ അവസ്ഥ, കുടിവെള്ള പ്രശ്നങ്ങൾ, മാലിന്യ സംസ്കരണം, ശുചിത്വം, ഗതാഗത സുരക്ഷ, പൊതുസൗകര്യങ്ങളുടെ കുറവ് എന്നിവയാണ് പ്രചാരണത്തിന്റെ പ്രധാന വിഷയങ്ങളായിരുന്നത്.

രാഷ്ട്രീയ കക്ഷികളുടെ പിന്തുണയില്ലാതെ സ്വതന്ത്രമായ നിലപാടോടെ ജനങ്ങളുടെ ശബ്ദമായി പ്രവർത്തിക്കണമെന്നതാണ് തന്റെ ലക്ഷ്യമെന്ന് ശശികുമാർ നായർ പറഞ്ഞു.

പ്രചാരണത്തിൽ ലഭിച്ച ജനപിന്തുണ വലിയ പ്രതീക്ഷ നൽകുന്നതായും, വാർഡ് 4-ഡി-യിലെ വികസനത്തിനായി സത്യസന്ധമായി പ്രവർത്തിക്കാനുള്ള അവസരം ജനങ്ങൾ നൽകുമെന്ന വിശ്വാസത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

വാർഡ് 4-ഡി-യിൽ ശക്തമായ മത്സരമാണ് നിലനിൽക്കുന്നത്. പ്രചാരണം അവസാനിച്ചതോടെ വോട്ടർമാരുടെ തീരുമാനം എന്താകുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ രാഷ്ട്രീയ വൃത്തങ്ങൾ.