/kalakaumudi/media/media_files/2026/01/02/ndnddnn-2026-01-02-21-25-47.jpg)
താനെ : താനെ നഗരത്തിലെ സാമൂഹ്യജീവിതത്തിൽ കഴിഞ്ഞ ഇരുപത് വർഷമായി സജീവ സാന്നിധ്യമായ ഡോ. കൃഷ്ണ കുമാർ ചൈതന്യ നായർ (ഡോ. കെ. കുമാർ) താനെ മുൻസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ 5 D വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നു.
രണ്ടുലക്ഷത്തിലധികം അംഗങ്ങളുള്ള പ്രോഗ്രസീവ് താനെ റെസിഡൻസ് വെൽഫെയർ അസോസിയേഷൻ (PTRA)യുടെ സ്ഥാപക പ്രസിഡന്റായി 20 വർഷമായി പ്രവർത്തിക്കുന്ന ഡോ. കെ. കുമാർ, 40 സൊസൈറ്റികളും 82 കെട്ടിടങ്ങളും ഉൾപ്പെടുന്ന വസന്ത് വിഹാർ ഏപെക്സ് സൊസൈറ്റിയുടെ ചെയർമാനായി കഴിഞ്ഞ 15 വർഷമായി സേവനം അനുഷ്ഠിക്കുന്നു.
രക്തദാന ക്യാമ്പുകൾ, സൗജന്യ മെഡിക്കൽ–ആരോഗ്യ പരിശോധനകൾ, ,അടിയന്തര ഘട്ടങ്ങളിലെ സൗജന്യ ആംബുലൻസ് സേവനം എന്നിവയിലൂടെ തദ്ദേശ വാസികളിലും ഇദ്ദേഹത്തിന്റെ ഇടപെടൽ ശ്രദ്ധേയമാണ്. സാംസ്കാരികവും സാമൂഹികവുമായ രംഗങ്ങളിൽ സജീവ സാന്നിധ്യമായ ഡോ. കെ. കുമാർ 110-ലധികം സാംസ്കാരിക പരിപാടികൾ വഴി പ്രാദേശിക കലാകാർക്ക് വലിയ വേദി ഒരുക്കിയിട്ടുണ്ട്.
സ്ത്രീ ശാക്തീകരണ പദ്ധതികൾ, യുവാക്കൾക്കുള്ള കരിയർ–തൊഴിൽ മാർഗനിർദേശം, കായികരംഗത്തെ മികച്ച പരിശീലന സൗകര്യങ്ങൾ എന്നിവയും അദ്ദേഹത്തിന്റെ സേവനങ്ങളുടെ ഭാഗമാണ്. താനെ ഗൗരവ് ഉൾപ്പെടെയുള്ള അംഗീകാരങ്ങൾ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളുടെ സാക്ഷ്യങ്ങളാണ്.
46000 ത്തിൽ പരം വോട്ടുകളുള്ള വാർഡിൽ ബിജെപിയുടെ സീതാരം രാനെ യാണ് മുഖ്യ എതിർ സ്ഥാനാർത്ഥി.
"ജനങ്ങൾ ആണ് തന്നെ സ്വതന്ത്രനായി മത്സരിക്കാൻ നിർബന്ധിച്ചതെന്നും പ്രേരിപ്പിച്ചതെന്നും കൃഷ്ണകുമാർ പറഞ്ഞു.
പ്രത്യേകിച്ചും മുതിർന്ന പൗരന്മാർ. പലപ്പോഴും വാർഡിനെ പറ്റി ഒന്നും അറിയാത്തവർ അല്ലെങ്കിൽ പുറമെ നിന്നുള്ളവർ ആണ് ഇവിടെ മെമ്പർ ആകുന്നത്,അതിനൊരു മാറ്റം വരണമെന്ന് ഇവുടുത്തെ ജനങ്ങൾ ആഗ്രഹിക്കുന്നു".കൃഷ്ണകുമാർ കൂട്ടിച്ചേർത്തു.
തദേശീയരായ മറാത്തി വോട്ടർമാർ കൂടുതൽ ആയുള്ള പ്രദേശമാണെങ്കിലും എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ തനിക്ക് ലഭിക്കുന്നുണ്ടെന്ന്" പാലക്കാട് കേരളശ്ശേരി സ്വദേശി കൂടിയായ ഇദ്ദേഹം പറയുന്നു.
അതേസമയം "കൃഷ്ണകുമാറിനെ പോലെയുള്ള ഒരാൾ ജയിച്ചു വരേണ്ടത് സമൂഹത്തിന്റെ ആവശ്യമാണെന്നും അതിന് എല്ലാ വിഭാഗം ജനങ്ങളും പ്രത്യേകിച്ചും കേരളീയർ മുന്നോട്ട് വരണമെന്ന്" താനെ മുൻ ഡെപ്യൂട്ടി കളക്ടറും വസന്ത് വിഹാർ നിവാസിയുമായ സഞ്ജയ് അധവ് പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
