/kalakaumudi/media/media_files/2025/07/26/nensnsns-2025-07-26-21-22-13.jpg)
മുംബൈ:മുംബൈ-പുണെ എക്സ്പ്രസ് വേയിൽ റായ്ഗഡ് ജില്ലയിലെ ഖോപോളിക്ക് സമീപമാണ് വലിയ അപകടം സംഭവിച്ചത്. ഏകദേശം 20 വാഹനങ്ങളെയാണ് നിയന്ത്രണം വിട്ട ട്രക്ക് ഇടിച്ചത്.
അപകടത്തെ തുടർന്ന് ഒരു സ്ത്രീ കൊല്ലപ്പെടുകയും 20 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രാഥമിക വിവരങ്ങൾ അനുസരിച്ച്, കണ്ടെയ്നർ ട്രക്കിന്റെ ബ്രേക്ക് തകരാറിലായതാണ് അപകടത്തിന് കാരണമായത്.
നിയന്ത്രണം നഷ്ടപ്പെട്ട ട്രക്ക് മുന്നിലുള്ള വാഹനങ്ങളിൽ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.ഖോപോളി പോലീസ് സ്റ്റേഷൻ പരിധിയിൽ മുംബൈയിലേക്ക് പോകുന്ന പാതയിലാണ് അപകടം നടന്നത്.
പുതിയ തുരങ്കം മുതൽ ഫുഡ് മാൾ ഹോട്ടൽ പ്രദേശം വരെയുള്ള ഭാഗത്താണ് അപകടമുണ്ടായത്. 20 ഓളം പേർക്ക് പരിക്കേറ്റതിൽ 5 പേരുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം.