/kalakaumudi/media/media_files/2025/11/07/ndnsnn-2025-11-07-20-19-38.jpg)
മുംബൈ : ലയൺഹാർട്ട് പ്രാഡക്ഷൻസ്" അവതരിപ്പിച്ച മറാത്തി ചിത്രം ‘തു മാഝാ കിനാരാ’ മികച്ച പ്രതികരണങ്ങളോടെ വിവിധ തീയേറ്ററുകളിലും വിജയകരമായി പ്രദർശനം തുടരുന്നു.
ജീവിതത്തിലെ ആകസ്മികതകളെ ചാരുതയോടെ ദൃശ്യവൽക്കരിക്കുന്ന ഈ ചിത്രം, കണ്ണീരും പുഞ്ചിരിയും നിറഞ്ഞ ഒരു അച്ഛന്റെയും അപകടത്തെ തുടർന്ന് ബധിര–മൂകയായ മകളുടെയും ഹൃദയസ്പർശിയായ യാത്രയെ അവതരിപ്പിക്കുന്നു.
ഒക്ടോബർ 31 ന് തിയേറ്ററിലെത്തിയ ചിത്രം വർഷങ്ങളായി ചലച്ചിത്ര രംഗത്തും കലാരംഗത്തും സജീവമായി തുടരുന്ന "ക്രിസ്റ്റസ് സ്റ്റീഫനാണ് " സംവിധാനം ചെയ്തിരിക്കുന്നത്.
പ്രശസ്ത മറാത്തി അഭിനേതാക്കളായ ഭൂഷൻ പ്രധാൻ, കേത്കി നാരായണൻ, ബാല താരം കേയ ഇൻഗ്ലെ, എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നത്.
കൂടാതെ പ്രണവ് റാവൊറാണെ, അരുൺ നലവടെ,ജയരാജ് നായർ എന്നിവരും ചിത്രത്തിൽ വേഷ മിടുന്നുണ്ട്.
ഇതിൽ കേയ ഇൻഗ്ലെ എന്ന ആറു വയസ്സുകാരിയാണ് കേന്ദ്ര കഥാപാത്രം.
സ്വാർത്ഥതയോടെ ജീവിച്ചിരുന്ന ഒരാളുടെ ജീവിതം, ഒരു കുഞ്ഞിന്റെ നിർമ്മലമായ സ്നേഹം എങ്ങനെ മാറ്റിമറിക്കുന്നു എന്നതാണ് ചിത്രത്തിന്റെ മുഖ്യസന്ദേശം.
ഒരാഴ്ച പിന്നിട്ട ‘തു മാഝാ കിനാരാ’യ്ക്ക് പ്രേക്ഷകരിൽ നിന്ന് തുടർച്ചയായ നല്ല അഭിപ്രായങ്ങളാണ് ലഭിക്കുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
