UBT-യ്ക്ക് വോട്ട് ചെയ്താൽ പാകിസ്ഥാനെ പിന്തുണയ്ക്കുന്നതിന് തുല്യം’: ബിജെപി നേതാവ് നിതേഷ് റാണെയുടെ വിവാദ പ്രസ്താവന

ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ വേണ്ടിയുള്ള താഴ്ന്ന രാഷ്ട്രീയ പ്രസ്താവനയാണിതെന്നും, തിരഞ്ഞെടുപ്പ് കാലത്ത് ഇത്തരം പരാമർശങ്ങൾ ജനാധിപത്യത്തിന്റെ അന്തസ്സിനെ തകർക്കുന്നതാണെന്നും പ്രതിപക്ഷം ആരോപിച്ചു

author-image
Honey V G
New Update
kwjsndnj

മുംബൈ: ബ്രിഹൺ മുംബൈ നഗരസഭ (BMC) തിരഞ്ഞെടുപ്പ് 2026-ന്റെ പ്രചാരണത്തിനിടെ ബിജെപി നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ നിതേഷ് റാണെ നടത്തിയ പരാമർശം വലിയ വിവാദത്തിന് ഇടയാക്കി.

“ഉദ്ധവ് ബാലാസാഹബ് തക്കറെ വിഭാഗത്തിന് (UBT) വോട്ട് ചെയ്യുന്നത് പാകിസ്ഥാന്റെ അച്ഛനു വോട്ട് ചെയ്യുന്നതുപോലെയാണ്” എന്നായിരുന്നു നിതേഷ് റാണെയുടെ പരാമർശം.

ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ രാഷ്ട്രീയ വൃത്തങ്ങളിൽ ശക്തമായ പ്രതികരണങ്ങളാണ് ഉയരുന്നത്. ഒരു തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കവെയാണ് നിതേഷ് റാണെ ഈ പരാമർശം നടത്തിയത്.

ശിവസേന (UBT)യെ ലക്ഷ്യമിട്ടായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. തെരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിൽ ദേശീയതയും മതവികാരങ്ങളും ഉണർത്തുന്ന പ്രസ്താവനകളിലൂടെ വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയാണ് എന്നാരോപിച്ച് പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി.

സാമൂഹ്യ മാധ്യമങ്ങളിൽ പ്രസ്താവന കടുത്ത വിമർശനത്തിനും ചർച്ചകൾക്കും വഴിവെച്ചു.

അതേസമയം, നിതേഷ് റാണെയുടെ പരാമർശത്തെ ഉദ്ധവ് തക്കറെ വിഭാഗം ശക്തമായി അപലപിച്ചു. ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ വേണ്ടിയുള്ള താഴ്ന്ന രാഷ്ട്രീയ പ്രസ്താവനയാണിതെന്നും, തിരഞ്ഞെടുപ്പ് കാലത്ത് ഇത്തരം പരാമർശങ്ങൾ ജനാധിപത്യത്തിന്റെ അന്തസ്സിനെ തകർക്കുന്നതാണെന്നും പ്രതിപക്ഷം ആരോപിച്ചു.

വിവാദ പരാമർശം ബിഎംസി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കൂടുതൽ രാഷ്ട്രീയ ചൂട് പകർന്നിരിക്കുകയാണ്.