ഉല്ലാസ് നഗർ അയ്യപ്പ പൂജാസമിതിക്ക് പുതിയ ഭാരവാഹികൾ

രവീന്ദ്രൻ ജി ഇന്റേണൽ ഓഡിറ്ററായും ആർ. വാസുദേവൻ ഗുരുസ്വാമിയായും നിയമിതരായി.

author-image
Honey V G
New Update
xdgbbb

താനെ : ഉല്ലാസ് നഗർ നാലാം നമ്പറിലുള്ള അയ്യപ്പ പൂജാസമിതിയുടെ വാർഷിക പൊതുയോഗം നവംബർ 9-ന് ക്ഷേത്രാങ്കണത്തിൽ നടത്തി. യോഗത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി കൃഷ്ണൻകുട്ടി നായർ (ഉണ്ണി) — പ്രസിഡന്റ്, അർജുനൻ പി. എസ് — സെക്രട്ടറി, പ്രേംകുമാർ മേനോൻ — ട്രഷറർ, ശിവകുമാർ നായർ — വൈസ് പ്രസിഡന്റ്, ബാലകൃഷ്ണൻ കെ. നായർ — ജോയിന്റ് സെക്രട്ടറി, സുരേഷ് ബാബു — ജോയിന്റ് ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.

കമ്മിറ്റി അംഗങ്ങളായി മോഹൻ കുമാർ നായർ, മോഹൻ കുഞ്ചു നായർ, മനോജ് നായർ, രഞ്ജിത്ത് നായർ, ബാബു മേനോൻ ഗോവിന്ദൻ കുട്ടി, എ. പ്രദീപ് കുമാർ നായർ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു

രവീന്ദ്രൻ ജി ഇന്റേണൽ ഓഡിറ്ററായും ആർ. വാസുദേവൻ ഗുരുസ്വാമിയായും നിയമിതരായി.