ഉൾവേ കേരള സമാജത്തിന്റെ ഹൃദ്യം പൊന്നോണം സെപ്റ്റംബർ 14 ന്;മുഖ്യ ആകർഷണം പ്രസീദ ചാലക്കുടിയുടെ സംഗീത വിരുന്ന്

മഹാരാഷ്ട്രയിലെ പ്രമുഖ വ്യക്തിത്വങ്ങളും വിശിഷ്ടാതിഥികളായി ഓണാഘോഷത്തിൽ പങ്കെടുക്കും.

author-image
Honey V G
New Update
ndndndn

നവി മുംബൈ:ഉൾവേ കേരള സമാജത്തിന്റെ ‘ഹൃദ്യം പൊന്നോണം 2025’ എന്ന ആഘോഷ പരിപാടി സെപ്റ്റംബർ 14 ന് രാവിലെ 9 ന് ആരംഭിക്കും.

ഉൾവേ സെക്ടർ 19 ബി യിലെ ബാമൻദോംഗ്രി റെയിൽവേ സ്റ്റേഷനു സമീപത്തെ ഭൂമിപുത്ര ഭവനിലാണ് പരിപാടികൾ അരങ്ങേറുന്നത്.

അംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾക്കു പുറമേ സൗഹൃദ വടം വലിയും ഉണ്ടാകും.

വിഭവസമൃദ്ധമായ ഓണസദ്യയും വിളമ്പും. പ്രശസ്ത നാടൻ പാട്ടു കലാകാരി പ്രസീദ ചാലക്കുടിയും സംഘവും അവതരിപ്പിക്കുന്ന സംഗീത വിരുന്നാണ് ഓണാഘോഷ പരിപാടിയുടെ മുഖ്യാകർഷണം.

മഹാരാഷ്ട്രയിലെ പ്രമുഖ വ്യക്തിത്വങ്ങളും വിശിഷ്ടാതിഥികളായി ഓണാഘോഷത്തിൽ പങ്കെടുക്കും.