ഉൽവെ മന്ദിരസമിതിയിൽ പൊതുയോഗവും ചോദ്യോത്തര പരിപാടിയും

ഗുരുജയന്തി ആഘോഷത്തെക്കുറിച്ചുള്ള ചർച്ച എന്നിവ നടക്കും. മന്ദിരസമിതിയുടെയും വനിതാ, സാംസ്കാരിക വിഭാഗങ്ങളുടെയും ഭാരവാഹികൾ പങ്കെടുക്കും

author-image
Honey V G
New Update
ghjjnnsg

ഉൽവെ :ശ്രീനാരായണ മന്ദിരസമിതി ഉൽവെ, ഉറൻ, ദ്രോണഗിരി യൂണിറ്റിലെ അംഗങ്ങളുടെ പൊതുയോഗവും സാംസ്കാരിക വിഭാഗവും, വനിതാ വിഭാഗവും ചേർന്ന് നടത്തിവരുന്ന ' ഗുരുവിനെ അറിയാൻ' എന്ന പഠനക്ലാസ്സിന്റെ ഭാഗമായുള്ള ചോദ്യോത്തര പരിപാടിയും ഞായറാഴ്ച രാവിലെ 10. 30 മുതൽ ഉൽവെ സെക്ടർ 21 ലെ ശ്രീനാരായണ ഗുരു ഇൻ്റർനാഷണൽ സ്കൂളിൽ നടക്കുന്നതാണെന്ന് യൂണിറ്റ് സെക്രട്ടറി സജി കൃഷ്ണൻ അറിയിച്ചു.

വരവ് ചിലവ് കണക്ക് അവതരണം ഗുരുജയന്തി ആഘോഷത്തെക്കുറിച്ചുള്ള ചർച്ച എന്നിവ നടക്കും. മന്ദിരസമിതിയുടെയും വനിതാ, സാംസ്കാരിക വിഭാഗങ്ങളുടെയും ഭാരവാഹികൾ പങ്കെടുക്കും