/kalakaumudi/media/media_files/2025/08/20/gcnmmmm-2025-08-20-20-48-15.jpg)
മുംബൈ : ബി ജെ പി കേരള വിഭാഗം പ്രതീക്ഷ ഫൗണ്ടേഷൻ്റെ സഹകരണത്തോടെ സെപ്തംബർ 28ന് വസായ് റോഡ് ശബരിഗിരി അയ്യപ്പക്ഷേത്രം ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടിയിൽ കേന്ദ്ര ഊർജ്ജ വകുപ്പ് സഹമന്ത്രി ശ്രീ പദ് നായിക്ക് മുഖ്യാതിഥിയായി പങ്കെടുക്കും.
രാവിലെ 10 മണിക്ക് ഭദ്രദീപം തെളിയിച്ച് മന്ത്രി പരിപാടി ഉൽഘാടനം ചെയ്യും തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറും. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്ക് പ്രതീക്ഷ ഫൗണ്ടേഷൻ നൽകി വരുന്ന പുരസ്ക്കാരങ്ങൾ ചടങ്ങിൽ വെച്ച് വിതരണം ചെയ്യും.
പാൽഘർ ജില്ലയിലെ എം എൽ എ മാരായ രാജൻ നായിക്, സ്നേഹ ദുബെ പണ്ഡിറ്റ്, വിലാസ് തറെ ഹരിശ്ചന്ദ്ര ബോയ് , രാജേന്ദ്ര ഗാവിത് എന്നിവരെ വേദിയിൽ ആദരിക്കും. പാൽഘർ എം പി ഡോ: ഹേമന്ത് വിഷ്ണു സവ് രെ ചടങ്ങിൽ പങ്കെടുക്കും തുടർന്ന് ഓണ സദ്യയും ഉണ്ടാകും.