/kalakaumudi/media/media_files/2025/09/02/jskdmfm-2025-09-02-18-48-19.jpg)
മുംബൈ: കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ഓണം ഇത്തവണയും ട്രാൻസ്ജെൻഡേഴ്സിനോടൊപ്പം. സെപ്തംബർ 6 ന് തിരുവനന്തപുരം ശ്രീമൂലം ക്ലബ്ബിൽ പ്രതീക്ഷ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഓണാഘോഷ പരിപാടിയിലാണ് സുരേഷ് ഗോപി പങ്കെടുക്കുന്നത്.
രാവിലെ 10 മണിക്ക് ദീപം തെളിയിച്ച് പരിപാടികൾ ആരംഭിക്കും.തുടർന്ന് വിവിധ കലാപരിപാടികൾ നടക്കും. വിവിധ മേഖലകളിൽ കഴിവുതെളിയിച്ച ട്രാൻസ്ജെൻഡർ സമൂഹത്തിലെ ആളുകളെ ചടങ്ങിൽ ആദരിക്കും. തുടർന്ന് ഓണക്കോടി വിതരണവും ഓണസദ്യയും നടക്കും.
മുമ്പ് കൊച്ചിയിലും തൃശൂരിലും വെച്ച് നടന്ന പരിപാടിയിലും സുരേഷ് ഗോപി പങ്കെടുത്തിരുന്നു.
എന്നും കേരളത്തിലെ ട്രാൻസ്ജെൻഡേഴ്സ് സമൂഹത്തിന്റെ ഉന്നതിക്കായി പ്രവർത്തിച്ചിട്ടുള്ള സുരേഷ് ഗോപി ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കായി അമൃത ആശുപത്രിയിൽ 12 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നു.ഇതിൽ പത്തുപേരുടെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി.
അതേസമയം ട്രാൻസ്ജെൻഡർ സമൂഹത്തിനായി ഭാരതത്തിൽ ഒരു വ്യക്തി ചെയ്യുന്ന ഏറ്റവും വലിയ ജീവകാരുണ്യ പ്രവർത്തനമാണിതെന്ന് പ്രതീക്ഷ ഫൗണ്ടേഷൻ ചെയർമാൻ കെ ബി ഉത്തംകുമാർ പറഞ്ഞു.
വിശദവിവരങ്ങൾക്കായി ഉത്തംകുമാറുമായി 9323528197 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.