എതിരില്ലാത്ത വിജയം ചോദ്യം ചെയ്ത് മഹായുതിക്കെതിരെ ഹൈക്കോടതിയിൽ ഹർജി

അതേസമയം, ആരോപണങ്ങൾ തികച്ചും തെറ്റായതും രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതുമാണെന്ന് മഹായുതി സഖ്യം പ്രതികരിച്ചു

author-image
Honey V G
New Update
nbnmm

മുംബൈ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ മഹായുതി സഖ്യം പലയിടത്തും എതിരില്ലാതെ വിജയിച്ചതിനെ തുടർന്ന് ഗുരുതര ആരോപണങ്ങൾ ഉയരുന്നു. തെരഞ്ഞെടുപ്പ് നടപടികൾക്കിടെ ഭീഷണിയും സമ്മർദവും ഉപയോഗിച്ചുവെന്ന ആരോപണവുമായി ബോംബെ ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കപ്പെട്ടതോടെ, വിഷയത്തിൽ രാഷ്ട്രീയ വിവാദം ശക്തമായി.

ഹർജിയിൽ പറയുന്നതനുസരിച്ച്, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറായിരുന്ന ചില സ്ഥാനാർത്ഥികളെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാതിരിക്കാനും പിൻവലിക്കാനും നിർബന്ധിതരാക്കി.

ഇതാണ് മഹായുതി സഖ്യത്തിന് എതിരില്ലാത്ത വിജയം ലഭിക്കാൻ കാരണമായതെന്നുമാണ് ആരോപണം.

സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്ന ആവശ്യവുമാണ് കോടതിയിൽ ഉന്നയിച്ചിരിക്കുന്നത്

അതേസമയം, ആരോപണങ്ങൾ തികച്ചും തെറ്റായതും രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതുമാണെന്ന് മഹായുതി സഖ്യം പ്രതികരിച്ചു.

നിയമാനുസൃതമായ എല്ലാ നടപടികളും പാലിച്ചാണ് തെരഞ്ഞെടുപ്പ് നടന്നതെന്നും, എതിരാളികളുടെ ആരോപണങ്ങൾക്ക് നിയമപരമായി മറുപടി നൽകുമെന്നും സഖ്യ നേതാക്കൾ വ്യക്തമാക്കി.

ഹർജി ഹൈക്കോടതിയുടെ പരിഗണനയിൽ എത്തിയതോടെ വിഷയത്തിൽ രാഷ്ട്രീയ സമ്മർദവും വാഗ്വാദവും വർധിക്കുകയാണ്.