/kalakaumudi/media/media_files/2026/01/09/kdjsjk-2026-01-09-10-12-55.jpg)
മുംബൈ:താനെയിൽ കലയും സംസ്കാരവും ഒരുമിക്കുന്ന ഉപവൻ സംസ്കൃതി ആർട്സ് ഫെസ്റ്റിവൽ 2026 ന് ഇന്ന് തുടക്കം കുറിക്കും.
താനെയിലെ പ്രശസ്തമായ ഉപവൻ തടാക പരിസരത്ത് സംഘടിപ്പിക്കുന്ന ഈ കലോത്സവം, വിവിധ കലാരൂപങ്ങൾ ഒരുമിച്ചു അവതരിപ്പിക്കുന്ന വമ്പൻ സാംസ്‌കാരിക ആഘോഷമായാണ് അറിയപ്പെടുന്നത്.
കുടുംബസമേതം ആസ്വദിക്കാവുന്ന രീതിയിലാണ് പരിപാടികൾ ഒരുക്കിയിരിക്കുന്നത്.
ജനുവരി 9 മുതൽ 12 വരെ നടക്കുന്ന ഫെസ്റ്റിവൽ ഓരോ ദിവസവും രാവിലെ 10 മണി മുതൽ രാത്രി 10 മണി വരെ നീളും.
നാടകം, നൃത്തം, സംഗീതം, ചിത്രകല, ശിൽപ്പകല, കൈത്തറി പ്രദർശനങ്ങൾ, ലൈവ് പെർഫോർമൻസുകൾ എന്നിവ ഫെസ്റ്റിവലിന്റെ പ്രധാന ആകർഷണങ്ങളായിരിക്കും.
കൂടാതെ വിവിധ സംസ്ഥാനങ്ങളുടെ തനതായ സംസ്കാരം പ്രതിഫലിപ്പിക്കുന്ന പരിപാടികളും അരങ്ങേറും.
/filters:format(webp)/kalakaumudi/media/media_files/2026/01/09/meneemm-2026-01-09-10-14-31.jpg)
ഫെസ്റ്റിവലിലേക്കുള്ള പ്രവേശനം പൂർണ്ണമായും സൗജന്യമാണ്. ടിക്കറ്റ് ആവശ്യമില്ലാതെ എല്ലാവർക്കും പ്രവേശനം അനുവദിച്ചിട്ടുണ്ട്.
കുട്ടികൾ മുതൽ മുതിർന്നവർ വരെ ആസ്വദിക്കാവുന്ന തരത്തിൽ ഭക്ഷ്യ സ്റ്റാളുകളും കൈത്തറി ഉൽപ്പന്നങ്ങളുടെ വിപണിയും ഫെസ്റ്റിവൽ വേദിയിൽ ഒരുക്കിയിട്ടുണ്ട്.
പ്രാദേശിക കലാകാരന്മാർക്കും ദേശീയതലത്തിലെ കലാപ്രതിഭകൾക്കും ഒരുപോലെ വേദിയൊരുക്കുന്ന ഈ ഫെസ്റ്റിവൽ, താനെയിലെ സാംസ്‌കാരിക ജീവിതത്തിന്റെ അഭിമാനചിഹ്നമായി മാറിയിട്ടുണ്ട്.
ഉപവൻ തടാകത്തിന്റെ മനോഹരമായ പശ്ചാത്തലത്തിൽ നടക്കുന്ന ഈ കലോത്സവം, 2026-ലെ ഏറ്റവും ശ്രദ്ധേയമായ സാംസ്‌കാരിക പരിപാടികളിലൊന്നാകുമെന്നാണ് പ്രതീക്ഷ.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
