/kalakaumudi/media/media_files/2025/08/04/fdhjjns-2025-08-04-08-47-42.jpg)
മുംബൈ:മാലെഗാവ് സ്ഫോടനക്കേസ്സിൽ കുറ്റവിമുക്തയാക്കിയ ശേഷം കോടതി നടപടികൾ പൂർത്തിയാക്കാനായി മുംബൈയിലെത്തിയ പ്രജ്ഞസിങ്ങ് സിങ്ങ് താക്കൂർ വസായ് സനാതൻ ധർമ്മ സഭ അദ്ധ്യക്ഷൻ ഉത്തം കുമാറു മായി കൂടിക്കാഴ്ച നടത്തി.
"അസാധരണമായ ആത്മബലം ഉള്ളതുകൊണ്ടു മാത്രമാണ് സാധ്വി പ്രജ്ഞസിംഗ് താക്കൂർ ഇന്ന് ജീവനോടെയിരിക്കുന്നത്.സനാധർമ്മത്തിലധിഷ്ഠിതമായ ജീവിതത്തിൽ നിന്നാർജ്ജിച്ച മനോബലമാണ് വ്യാജ മൊഴിക്കായി പോലീസ് ക്രൂരമായി പീഡപ്പിച്ചപ്പോഴും പിടിച്ചു നിൽക്കാൻ അവർക്ക് ശക്തി നൽകിയത്. രാജ്യം ഇന്നുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള പോലീസ് പീഡനമാണ് സാധ്വി പ്രജ്ഞസിങ്ങ് താക്കൂറിന് പോലീസ് കസ്റ്റഡിയിൽ നേരിട്ടത്. പോലീസ് മർദ്ദനത്തിൽ ആന്തരികാവയവങ്ങൾക്ക് ക്ഷതം സംഭവിച്ച് മരണത്തിൻ്റെ വക്കിലെത്തിയ സാധ്വി രണ്ടാം ജീവിതത്തിലേക്ക് ഉയർത്തെഴുന്നേറ്റത് ഒരു നിയോഗമാണ്. ശയ്യാവലംബിയായിരുന്ന സാധ്വിയെ പല തവണ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു. പീഡനങ്ങളെക്കുറിച്ചും കേസ് നടത്തുന്നതിലുള്ള വിഷമങ്ങളെക്കുറിച്ചും പറഞ്ഞു കൊണ്ടിരിക്കുമ്പോഴും സത്യം ജയിക്കുമെന്ന ആത്മവിശ്വാസത്തിൻ്റെ ഒരു പ്രകാശം അവരുടെ മുഖത്ത് കാണാമായിരുന്നു, ഒടുവിൽ അത് തന്നെ സംഭവിച്ചു".കൂടിക്കാഴ്ചയ്ക്ക് ശേഷം ഉത്തം കുമാർ പറഞ്ഞു.