/kalakaumudi/media/media_files/2025/10/05/ndndnxn-2025-10-05-06-56-08.jpg)
മുംബൈ : ഇന്നലെ ആരംഭിച്ച വസായ് ഈസ്റ്റ് കേരള സമാജത്തിന്റെ ഓണാഘോഷ പരിപാടി 'പൊന്നോണം 2025' ഇന്ന് അവസാനിക്കും.
എവർഷൈൻ സിറ്റിയിലെ ജയിൻ മന്ദിർ ഹാളിലാണ് ഓണാഘോഷം നടക്കുന്നത്. ഇന്നലെ വൈകുന്നേരം നാല് മണി മുതൽ നോർക്ക ഉദ്യോഗസ്ഥർ പങ്കെടുത്ത നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയെക്കുറിച്ചുള്ള വിശദീകരണം, തുടർന്ന് പൂക്കള മത്സരം കുട്ടികൾക്കായുള്ള ചിത്രരചന മത്സരം, ക്യാരംസ്, ചെസ്സ് തുടങ്ങിയവയുടെ ഫൈനൽ മത്സരങ്ങളും, വിവിധ കലാപരിപാടികളും നടന്നു.
രണ്ടാം ദിവസമായ ഇന്ന് രാവിലെ പത്ത് മണിയ്ക്ക് മഹാബലിയുടെ എഴുന്നെള്ളത്ത്,മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിക്കൽ ചടങ്ങ് എന്നിവ നടക്കും.
സാംസ്കാരിക സമ്മേളനത്തിൽ സാമൂഹ്യ പ്രവർത്തകനും ലോക കേരളസഭ അംഗവുമായ എം.കെ. നവാസ് മുഖ്യ അതിഥിയാകും.
തുടർന്ന് ഓണസദ്യ,വടം വലി ഉൾപ്പെടെ വിവിധ മത്സരങ്ങളും നടക്കും.