വസായ് ഫൈൻ ആർട്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

ഡിസംബർ മൂന്നു മുതൽ ഏഴ് വരെ വസായ് വെസ്റ്റ് ശ്രീ അയ്യപ്പ ക്ഷേത്രത്തിലെ പ്രാർത്ഥനാ മണ്ഡപത്തിൽ നടക്കുന്ന വസായ് ഫൈൻ ആർട്സ് ഫെസ്റ്റിവലിൽ പുരസ്കാരങ്ങൾ സമ്മാനിക്കും

author-image
Honey V G
New Update
mdnsnn

മുംബൈ : കലയും സംസ്കാരവും സംരക്ഷിക്കുന്നതിൽ നിർണായക സംഭാവന നൽകിയവർക്കുള്ള വസായ് ഫൈൻ ആർട്സ് സൊസൈറ്റി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.

യാത്ര–വിനോദസഞ്ചാര മേഖലയിൽ പ്രവർത്തിക്കുന്ന അക്ബർ ട്രാവൽസ് ഗ്രൂപ്പ് ചെയർമാൻ അബ്ദുൽ നാസർ, സ്വീകൻസ് കമ്മ്യൂണിക്കേഷൻസ് സ്ഥാപകൻ രാജീവ് രാജൻ എന്നിവർക്കാണ് ഈ വർഷത്തെ അവാർഡ്.

യാത്ര വിനോദസഞ്ചാരത്തിനുള്ള കരുണ പുരസ്കാരമാണ് അബ്ദുൽ നാസറിന് സമ്മാനിക്കുക.

 'യുവ സംരംഭക പുരസ്കാര'മാണ് രാജീവ് രാജന്ലഭിച്ചത്.

സൊസൈറ്റിയുടെ ആജീവനാന്ത നേട്ടത്തിനുള്ള പുരസ്കാരം കേരളത്തിലെ വാദ്യ കലാകാരന്മാരായ കരിയനൂർ നാരായണൻ നമ്പൂതിരി (തിമില) കോട്ടക്കൽ രവി(മദ്ദളം) ചെറുശ്ശേരി കുട്ടൻ മാരാർ(ചെണ്ട) എന്നിവർക്കാണ്. കല, സാഹിത്യം, സംഗീതം, വിനോദസഞ്ചാരം, പരസ്യം എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന മികച്ച വ്യക്തികളെ കണ്ടെത്തിയാണ് സൊസൈറ്റി ഓരോ വർഷവും അവാർഡ് സമ്മാനിക്കുന്നത്.

mdnsmdm

കൂടാതെ ഈ വർഷത്തെ വസായി ഫൈൻ ആർട്സ് ആജീവനാന്ത പുരസ്‌കാരം കരിയാനൂർ നാരായണൻ നമ്പൂതിരി (തിമില ) കോട്ടക്കൽ രവി (മദ്ദളം) ചെറുശ്ശേരി കുട്ടൻ മാരാർ (ചെണ്ട) എന്നിവർക്കും നൽകും. കേരളത്തിലെ പാരമ്പര്യ മേള കലാരംഗത്ത് വർഷങ്ങളായി തിളങ്ങുന്നവർക്കാണ് ആജീവനാന്തപുരസ്കാരം. 

ksjsnnb

ഡിസംബർ മൂന്നു മുതൽ ഏഴ് വരെ വസായ് വെസ്റ്റ് ശ്രീ അയ്യപ്പ ക്ഷേത്രത്തിലെ പ്രാർത്ഥനാ മണ്ഡപത്തിൽ നടക്കുന്ന വസായ് ഫൈൻ ആർട്സ് ഫെസ്റ്റിവലിൽ പുരസ്കാരങ്ങൾ സമ്മാനിക്കും. 

ലൈഫ് ഇൻഷുറൻസ് കോര്പറേഷന് , ന്യൂ ഇന്ത്യ അസ്സുറൻസ് തുടങ്ങിയ കമ്പനികൾ വസായി ഫൈൻ ആർട്സ് ഫെസ്റ്റിവ്സലിന് മുഖ്യ പ്രയോജകർ ആവുന്ന ഈ വർഷത്തെ ഫെസ്റ്റിവലിൽ നൃത്തം, സംഗീതം, പ്രാദേശിക കലാപ്രദർശനം എന്നിവ ഉണ്ടാകും.