/kalakaumudi/media/media_files/2025/06/22/vsiskfofppb-2025-06-22-07-30-15.jpg)
മുംബൈ: കഴിഞ്ഞ ഒരു ദശകത്തിലധികമായി ശാസ്ത്രീയ കലാരൂപങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി മുംബൈ വസായിയിൽ സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ് വസായി ഫൈൻ ആർട്സ് സൊസൈറ്റി.
സൊസൈറ്റിയുടെ പത്താം വാർഷിക ആഘോഷങ്ങൾ ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികളുടെയാണ് രൂപകല്പന ചെയ്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഓരോ മാസവും വസായിയിലെയും ചുറ്റുപ്രദേശങ്ങളിലെയും വിവിധ സംഘടനകളുമായി സഹകരിച്ച് സംഗീത, നൃത്ത പരിപാടികൾ സംഘടിപ്പിക്കും. പ്രശസ്ത സംഗീതജ്ഞൻ കാവാലം ശ്രീകുമാർ ജൂൺ 28-ന് വൈകിട്ട് 6 മണിക്ക് വസായ് വെസ്റ്റ് അയ്യപ്പ ക്ഷേത്രം പ്രാർത്ഥനമണ്ഡപത്തിൽ വച്ച് ഈ വർഷത്തെ ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവ്വഹിക്കും.
ഉദ്ഘാടനത്തിന് ശേഷം "കുചേലംവൃത്തം കഥകളി അരങ്ങേറും. കഥകളി വേഷങ്ങളിൽ അരങ്ങേറുന്നത് കോട്ടക്കൽ സുധീർ (കൃഷ്ണൻ)കലാനിലയം അനിൽകുമാർ (കുചേലൻ)കലാമണ്ഡലം പ്രദീപ് (രുഗ്മിണി)എന്നിവരാണ്.സംഗീത സംവിധാനം കലാമണ്ഡലം ഗിരീശൻ (കഥകളി പദം)നിഖിൽ പ്രസാദ് (കഥകളി പദം) കലാനിലയം രതീഷ് (ചെണ്ട)കലാമണ്ഡലം മണികണ്ഠൻ (മദ്ധളം)
പ്രവേശനം സൗജന്യമാണ്.