/kalakaumudi/media/media_files/2025/12/02/ndndnn-2025-12-02-18-23-02.jpg)
മുംബൈ : 2026 ജനുവരി 3 ന് നടക്കുന്ന വസായ് ഹിന്ദു മഹാസമ്മേളനത്തിൻ്റെ വിജയകരമായ നടത്തിപ്പിനായി നൂറ്റൊനംഗ സ്വാഗത സംഘം രൂപീകരിച്ചു.
വസായ് റോഡ് നായർ വെൽഫേർ അസോസിയേഷൻ്റെ ഓഫീസിൽ ചേർന്ന യോഗത്തിൽ സനാതന ധർമ്മ സഭ അധ്യക്ഷൻ കെ ബി ഉത്തംകുമാർ അധ്യക്ഷം വഹിച്ചു.
മുൻ കേന്ദ്രീയ നായർ സമിതി പ്രസിഡണ്ട് കെ ജി കെ കുറുപ്പ് രക്ഷാധികാരി, സ്വാഗത സംഘം അധ്യക്ഷനായി പ്രഭാ പി നായർ, ഉപാധ്യക്ഷൻമാരായി ഒ.സി രാജ്കുമാർ, സതീഷ് കുമാർ എ പി വിരാർ, രാജൻ കേശവൻ നല്ല സൊപ്പാര , കുസുമ കുമാരി അമ്മ, അഡ്വ മോഹൻ നായർ, മുരുകൻ ചെമ്പൂർ , ജനറൽ കൺവീനർ നാരായണൻ കുട്ടി, മഹിളാ വിഭാഗം കൺവീനർമാരായി ശ്രീകുമാരി മോഹൻ, സീത ഹരി വാര്യർ, ലതാ മോഹൻ, സുമ പൊതുവാൾ, പത്മ ദിവാകരക്കുറുപ്പ്. കൺവീനർമാരായി വിനോദ് കുമാർ( വിശ്വകർമ്മ സമാജം) വിജയ് കുമാർ ( അയ്യപ്പ ഭക്തി മണ്ഡൽ അമ്പാടി റോഡ് ) അമർദാസ് നായർ ദേവദാസ് പിള്ള, രമേശ് കാട്ടുങ്കൽ സെക്രട്ടറി എസ് എൻ ഡി പി യോഗം വസായ് ശാഖ) സോഷ്യൽ മീഡിയ കൺവീനർ വേണു ജി പിള്ള, ഉപദേശകസമിതി അംഗങ്ങൾ സ്വാമി കൃഷ്ണാനന്ദ സരസ്വതി,ഹരികുമാർ മേനോൻ (പ്രസിഡണ്ട് കെ എൻ എസ് എസ്) സ്വാമി വിശ്വേശരാനന്ദ സരസ്വതി ( ഗണേഷ് പുരി) എം എസ് നായർ (ഗുരുസ്വാമി വസായ് റോഡ് ) സോമശേഖരൻ നായർ (ഗുരുസ്വാമി വിരാർ) മുരളി മേനോൻ (ഗുരുസ്വാമി ) ഗുരു മാതാ നന്ദിനി ടീച്ചർ, അനൂപ് പുഷ്പാംഗദൻ (നാസിക് ) എന്നിവരെ തെരഞ്ഞെടുത്തു.
ജനുവരി 3 ന് വസായ് വെസ്റ്റിലുള്ള ശ്രീ ശബരി ഗിരി അയ്യപ്പ ക്ഷേത്രം ഓഡിറ്റോറിയത്തിൽ രാവിലെ ഗണപതി ഹോമത്തോടെ പരിപാടികൾ ആരംഭിക്കും.
ശ്രീ സത്യസായി സേവാ സംഘടന അംഗങ്ങളുടെ വേദമന്ത്രോച്ചാരണങ്ങളോടെ ചെങ്കോട്ട് കോണം ശ്രീരാമദാസാശ്രമം മഠാധിപതി ശക്തി ശാന്താനന്ദ മഹർഷി നിലവിളക്കു കൊളുത്തി ഹിന്ദു മത സമ്മേളനം ഉൽഘാടനം ചെയ്യും.
ചടങ്ങിൽ മഹാമണ്ഡലേശ്വർ ആനന്ദവനം ഭാരതി, മഹാകാൽ ബാബ (ഭൈരവ് അഘാഡ ഹരിദ്വാർ) സദാനന്ദ് ബെൻ മഹാരാജ് ജുന അഘാഡ, മാതാജി ദേവി സംഗമേശാനന്ദ സരസ്വതി, സ്വാമി ഹനുമദ്പാദാനന്ദ സരസ്വതി ( ശ്രീ ആഞ്ജനേയാശ്രമം ചെറുകോട്, വണ്ടൂർ, മലപ്പുറം) തുടങ്ങിയ സന്യാസ വര്യൻമാരും ആചാര്യൻമാരും പങ്കെടുക്കും.
തുടർന്ന് മാതൃ മഹാസംഗമം നടക്കും ( നാരായണീയം ഗ്രൂപ്പുകളുടെ കൂട്ടായ്മ) മുംബൈ നഗരത്തിലേയും പ്രാന്തപ്രദേശങ്ങളിലേയും നാരായണീയം ഗ്രൂപ്പുകൾ പങ്കെടുക്കും.
മുംബൈ നഗരത്തിലേയും പ്രാന്തപ്രദേശങ്ങളിലേയും ഗുരുസ്വാമിമാരെ ചടങ്ങിൽ ആദരിക്കും.
സമ്മേളനത്തിൽ ഇതാദ്യമായി ഗോപൂജയും ഉണ്ടായിരിക്കും.വൈകുന്നേരം സന്യാസി ശ്രേഷ്ഠൻമാരെ ആനയിച്ചു കൊണ്ടുള്ള ഘോഷയാത്ര വസായ് അയ്യപ്പ ക്ഷേത്രത്തിൽ എത്തിച്ചേരും.
സമാപന സമ്മേളനത്തെ സന്യാസി വര്യൻമാരും ആചാര്യൻമാരും അഭി സംബോധന ചെയ്യും.
വി. രാധാകൃഷ്ണൻ നായരും സംഘവും അവതരിപ്പിക്കുന്ന കുത്തിയോട്ടപ്പാട്ടോടുകൂടി ഹിന്ദു മഹാസമ്മേളനം സമാപിക്കും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
