വസായ് ഹിന്ദു മഹാസമ്മേളനം : നാരായണീയ മഹാപർവ്വത്തിന് വിപുലമായ ഒരുക്കങ്ങൾ

ഗുരുമാതാ നന്ദിനി മാധവ് അദ്ധ്യക്ഷത വഹിക്കും.സ്വാമിനി സംഗമേശാനന്ദ സരസ്വതി മുഖ്യ പ്രഭാഷണം നടത്തും ചടങ്ങിൽ നാരായണീയം ആചാര്യമാരെ ആദരിക്കും

author-image
Honey V G
New Update
bbnmmm

മുംബൈ : ജനുവരി 3 ന് നടക്കുന്ന ആറാമത് വസായ് ഹിന്ദു മഹാസമ്മേളനത്തിൻ്റെ ഭാഗമായി നടക്കുന്ന നാരായണീയ മഹാപർവ്വത്തിന് (മുംബൈയിലെ നാരായണീയം ഗ്രൂപ്പുകളുടെ കൂട്ടായ്മ) വിപുലമായ ഒരുക്കങ്ങൾ.

ധനുമാസത്തിലെ തിരുവാതിര നക്ഷത്രമായതിനാൽ വിശേഷാൽ പൂജകളും തിരുവാതിര ഉപവാസത്തിനുള്ള ഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്.

മുംബൈയിലേയും പ്രാന്തപ്രദേശങ്ങളിലേയും നാരായണീയം ഗ്രൂപ്പുകൾ പരിപാടിയിൽ പങ്കെടുക്കും.

നേപ്പാളിൽ നിന്ന് എത്തിക്കുന്ന പവിത്രമായ രൂദ്രാക്ഷം പൂജിച്ച് പങ്കെടുക്കുന്നവർക്ക് സന്യാസി ശ്രേഷ്ഠൻമാർ വിതരണം ചെയ്യും.

പങ്കെടുക്കുന്ന എല്ലാ ഗ്രൂപ്പുകളും നാരായണീയം പാരായണം ചെയ്യും.

ഗുരുമാതാ നന്ദിനി മാധവ് അദ്ധ്യക്ഷത വഹിക്കും. സ്വാമിനി സംഗമേശാനന്ദ സരസ്വതി മുഖ്യ പ്രഭാഷണം നടത്തും ചടങ്ങിൽ നാരായണീയം ആചാര്യമാരെ ആദരിക്കും.

വൈകുന്നേരം ആചാര്യൻമാരേയും സന്യാസി ശ്രേഷ്ഠൻമാരേയും താലപ്പൊലിമേളങ്ങളുടെ അകമ്പടിയോടെ പൂർണ്ണ കുംഭം നൽകിവേദിയിലേക്കാനയിക്കും തുടർന്ന് യതി പൂജയും സമാപന സമ്മേളനവും നടക്കും.

മഹാമണ്ഡലേശ്വർ ആനന്ദവനം ഭാരതി, ശക്തി ശാന്താനന്ദ മഹർഷി, സ്വാമി സദാനന്ദ ബെൻ മഹാരാജ്, സ്വാമി ഹനുമത് പദാനന്ദ സരസ്വതി, കൈലാസ് പുരി മഹാകാൽ ബാബ, സ്വാമി നിർഭയാനന്ദ ചിന്മയ മിഷൻ, ദേവി സംഗമേശാനന്ദ സരസ്വതി, സ്വാമി ഭാരതാനന്ദ സരസ്വതി, ശാന്തി ദാസൻ ബദ്ബരി ആശ്രമം ബദരി നാഥ്, ശ്രീരാജ് നായർ ദേശീയ വക്താവ് വി എച്ച് പി എന്നിവർ പങ്കെടുക്കുമെന്ന് സനാതന ധർമ്മ സഭ അധ്യക്ഷൻ കെ ബി ഉത്തംകുമാർ അറിയിച്ചു. വിശദ വിവരങ്ങൾക്ക് 9323528198 എന്ന നമ്പറിൽ ബന്ധപ്പെടാം