വസായിയിൽ മുത്തപ്പൻ വെള്ളാട്ടവും ഗുളികനും നാളെ

രാവിലെ 6 മണിക്ക് ബ്രഹ്മശ്രീ നാരായണൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ ഗണപതിഹോമം 11 മണിക്ക് മുത്തപ്പൻ മലയിറക്കൽ കർമ്മം

author-image
Honey V G
New Update
mdndn

മുംബൈ : വസായ് സനാതന ധർമ്മസഭയുടെ ആഭിമുഖ്യത്തിൽ നാളെ നവംബർ 23 ന് വസായ് ഓംനഗർ മുനിസിപ്പൽ ഗ്രൗണ്ടിൽ മുത്തപ്പൻ വെള്ളാട്ടവും ഗുളികൻ ദൈവത്തിൻ്റെ വെള്ളാട്ടവും നടക്കുന്നു.

രാവിലെ 6 മണിക്ക് ബ്രഹ്മശ്രീ നാരായണൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ ഗണപതിഹോമം 11 മണിക്ക് മുത്തപ്പൻ മലയിറക്കൽ കർമ്മം ഒരു മണിക്ക് അന്നദാനം രണ്ടു മണിക്ക് ഗുളികൻ വെള്ളാട്ടം.

വൈകുന്നേരം 4 മണിക്ക് മുത്തപ്പൻ വെള്ളാട്ടം തുടർന്ന് ദർശനം എന്നിവ നടക്കുമെന്ന് സനാതന ധർമ്മസഭ അധ്യക്ഷൻ കെ ബി ഉത്തംകുമാർ അറിയിച്ചു.

വിശദവിവരങ്ങൾക്ക് 9323528197 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.