വസായ്–വിരാറിൽ ബിജെപിയെ തടയാൻ കോൺഗ്രസിന്റെ തന്ത്രനീക്കം

കോൺഗ്രസ് മത്സരിക്കുന്ന 10 വാർഡുകളിൽ വിജയം കൈവരിക്കുമെന്നും പാർട്ടി നേതൃത്വം പറഞ്ഞു.

author-image
Honey V G
New Update
msnsnn

മുംബൈ : വസായ്–വിരാറിൽ ബിജെപിയെ തടയാൻ കോൺഗ്രസിന്റെ തന്ത്രനീക്കം വസായ്–വിരാർ മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ മതേതര വോട്ടുകൾ ഭിന്നിക്കാതിരിക്കാൻ കോൺഗ്രസ് 105 വാർഡുകളിൽ മത്സരത്തിൽ നിന്ന് മാറിനിൽക്കുകയും, 10 പ്രധാന വാർഡുകളിൽ മാത്രം മത്സരിക്കാനുമാണ് തീരുമാനിച്ചത്.

മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയും ഇൻ-ചാർജുമായ ജോജോ തോമസ് ആണ് ഇക്കാര്യം അറിയിച്ചത്.

ബിജെപിയെ തോൽപ്പിക്കാൻ ശേഷിയുള്ള മതേതര കക്ഷികൾക്ക് പിന്തുണ നൽകുമെന്നും, കോൺഗ്രസ് മത്സരിക്കുന്ന 10 വാർഡുകളിൽ വിജയം കൈവരിക്കുമെന്നും പാർട്ടി നേതൃത്വം പറഞ്ഞു.