വാഷി ന്യൂ ബോംബെ അയ്യപ്പ മിഷൻ ക്ഷേത്രത്തിൽ 47-ാമത് മണ്ഡലപൂജാ മഹോത്സവം നടന്നു

ഈ ദിവസങ്ങളിൽ ക്ഷേത്രത്തിൽ വിവിധ പൂജകൾ, നാരായണീയ പാരായണം, ഭജന എന്നിവ നടന്നു.

author-image
Honey V G
New Update
dgbnnm

നവിമുംബൈ : വാഷി ന്യൂ ബോംബെ അയ്യപ്പ മിഷൻ ക്ഷേത്രത്തിൽ 47-ാമത് മണ്ഡലപൂജാ മഹോത്സവവും 21-ാമത് ക്ഷേത്രോത്സവവും നടന്നു.

nsnsnsn

ന്യൂബോംബെ അയ്യപ്പ മിഷൻ 47-ാമത് ക്ഷേത്രോത്സവം (തൃക്കൊടിയേറ്റ്) ഡിസംബർ 4 വ്യാഴം മുതൽ ഡിസംബർ 7 ഞായർ വരെ സെക്‌ടർ 8, വാഷി, ക്ഷേത്രത്തിൽ വെച്ച് നടത്തപെട്ടു. 

ndndndm

ഡിസംബർ 6 ന് സെക്ടർ 7-ൽ ഉള്ള ശിവക്ഷേത്രത്തിൽ നിന്നും അയ്യപ്പക്ഷേത്രത്തിലേക്ക് താലപ്പൊലി യുടെയും ചെണ്ടമേളത്തിൻ്റെയും അകമ്പടി യോടുകൂടി ശ്രീധർമ്മശാസ്താവിന്റെ എഴുന്നെള്ളിപ്പ് (നഗരപ്രദക്ഷിണം), തുടർന്ന് മഹാദീപാരാധന, പൂഷ്‌പാഭിഷേകം,എന്നിവയും നടന്നു. 

nenensnn

ഈ ദിവസങ്ങളിൽ ക്ഷേത്രത്തിൽ വിവിധ പൂജകൾ, നാരായണീയ പാരായണം, ഭജന എന്നിവ നടന്നു. 

അതേസമയം എല്ലാ വർഷത്തെയും പോലെ ഈ വർഷവും മുംബൈയിൽ താമസിച്ചു കൊണ്ട് തന്നെ 41 ദിവസത്തെ വ്രതമെടുത്ത് മാലയിട്ട് കെട്ടും നിറച്ച് വലിയൊരു സംഘം അയ്യപ്പ ഭക്തർ ക്ഷേത്രത്തിൽ നിന്നും അയ്യനെ കാണാൻ യാത്ര തിരിച്ചു.

jejensnm

ഈ യാത്രക്കായി അയ്യപ്പ ക്ഷേത്രം ഒരുക്കുന്ന സേവനങ്ങൾ ചെറുതല്ല. 

ndnddnndn

നവി മുംബൈയിലെ പ്രധാന അയ്യപ്പ ക്ഷേത്രങ്ങളിൽ ഒന്നായ വാഷി അയ്യപ്പ ക്ഷേത്രത്തിൽ പതിവ് പോലെ ഈ വർഷവും മണ്ഡലകാല ദിനങ്ങളിൽ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്.