മുംബെെയില്‍ കെട്ടിടത്തിന് തീപിടിച്ച് മരണപ്പെട്ട മലയാളി കുടുംബത്തിന്റെ സംസ്ക്കാരം നാല് മണിക്ക്

മൂവരുടെയും മൃതദേഹം ഉച്ചയ്ക്ക് 2 ന് ശേഷം പൂജയുടെ പിതാവിന്റെ ഭവനമായ നർമദ ഹൗസിങ് സൊസൈറ്റി (വാഷി സെക്ടർ 14 ഇൽ) കൊണ്ടു വരും.ശേഷം 4 മണിക്ക് സംസ്ക്കാരം തുർഭേ ശശ്മാനത്തിൽ വെച്ച് നടക്കും.

author-image
Honey V G
New Update
nensnsn

നവിമുംബൈ :ദീപാവലി ദിനത്തിൽ തീപിടുത്തത്തെ തുടർന്നുണ്ടായ അപകടത്തിൽ 4 മരണം.വാഷി സെക്ടർ 14 ഇൽ സ്ഥിതി ചെയ്യുന്ന എംജി കോംപ്ലക്‌സിന്റെ രഹേജ കെട്ടിടത്തിലെ ബി വിങ്ങിലാണ് പുലർച്ചെ ഏകദേശം 12: 45 ഓടെ വൻ തീപിടുത്തം ഉണ്ടായത്.

വേദിക സുന്ദർ ബാലകൃഷ്ണൻ (6), സുന്ദർ ബാലകൃഷ്ണൻ (44), പൂജ രാജൻ (39) എന്നിവരാണ് തീപിടുത്തത്തിൽ ജീവൻ നഷ്ടപ്പെട്ട മലയാളികൾ.84 കാരിയായ കമലാ ഹിരാൾ ജെയിനും മരിച്ചവരിൽ ഉൾപ്പെടും.

ഷോർട്ട് സർക്യൂട്ടാണ് തീപ്പിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. രഹേജ റെസിഡൻസി ഹൗസിംഗ് സൊസൈറ്റി കെട്ടിടത്തിലെ 10 ആം നിലയിലാണ് ആദ്യം തീപിടിത്തമുണ്ടായത്.

പിന്നീട് മറ്റ് നിലകളിലേക്കും തീ വ്യാപിച്ചു. 12-ാം നിലയിലാണ് മലയാളി കുടുംബം താമസിച്ചിരുന്നത്.

മൂവരുടെയും മൃതദേഹം ഉച്ചയ്ക്ക് 2 ന് ശേഷം പൂജയുടെ പിതാവിന്റെ ഭവനമായ നർമദ ഹൗസിങ് സൊസൈറ്റി (വാഷി സെക്ടർ 14 ഇൽ) കൊണ്ടു വരും.

ശേഷം 4 മണിക്ക് സംസ്ക്കാരം തുർഭേ ശശ്മാനത്തിൽ വെച്ച് നടക്കും.