വാഷി തീപ്പിടുത്തത്തിൽ മരിച്ച മലയാളി കുടുംബത്തിന്റെ സംസ്കാരം നടത്തി: നടുക്കം വിട്ടു മാറാതെ ബന്ധുക്കളും സുഹൃത്തുക്കളും

മുംബൈയിൽ ജനിച്ചു വളർന്ന സുന്ദർ രാമകൃഷ്ണനും കുടുംബവും 6 മാസം മുൻപാണ് തീപിടുത്തം നടന്ന കെട്ടിടത്തിലേക്ക് താമസം മാറിയത് ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് നിഗമനം.

author-image
Honey V G
New Update
ndndndn

നവിമുംബൈ: വാഷിയിലെ പാർപ്പിട സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ മൂന്ന് മലയാളികൾ ഉൾപ്പെടെ നാല് പേരാണ് മരിച്ചത്. ഇന്ന് പുലർച്ചെ 12:40-ഓടെയാണ് അപകടമുണ്ടായത്. 11 പേർക്ക് പരുക്കേറ്റതായും ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അധികൃതർ അറിയിച്ചു.

ndndns

ഇതിൽ ചിലരുടെ നില ഗുരുതരമായി തുടരുന്നു. മരിച്ച നാല് പേരിൽ മൂന്ന് മലയാളികൾ ഒരേ കുടുംബത്തിലെ അംഗങ്ങളാണ്. സുന്ദർ ബാലകൃഷ്ണൻ (44), ഭാര്യ പൂജാ രാജൻ (39), മകൾ വേദിക (6) എന്നിവരാണ് മരിച്ചത്. 

ndndnm

നവി മുംബൈയിലെ വാഷി സെക്‌ടർ 14 ഇൽ സ്‌ഥിതി ചെയ്യുന്ന എം.ജി. കോംപ്ലക്സിലെ 'രഹേജ' കെട്ടിടത്തിലെ 'ബി' വിങ്ങിലെ പത്താം നിലയിലായിരുന്നു തീപിടുത്തം ആദ്യം തീപിടുത്തം നടന്നത്.

nsnsmm

മിനിറ്റുകൾക്കകം തന്നെ തീ 11-ാം നിലയിലേക്കും12-ാം നിലയിലേക്കും പടരുകയായിരുന്നു.മലയാളി കുടുംബം 12-ാം നിലയിൽ ആയിരുന്നു താമസം. 

ndndnsn

ശ്രീനാരായണ മന്ദിരസമിതി വാശി യൂണിറ്റ് അംഗമായ രാജന്റെ മകളായിരുന്നു പൂജ.വേദിക ഗോൾഡ് ക്രെസ്റ്റ് സ്കൂൾ വിദ്യാർത്ഥിനിയും.തീ ചുറ്റും പടർന്നതോടെ മലയാളി കുടുംബം ഫ്ലാറ്റിനുള്ളിൽ കുടുങ്ങുകയായിരുന്നു.തലേ ദിവസം രാത്രി 11 മണി വരെ മകളും കുടുംബവും തങ്ങളോടൊപ്പമുണ്ടായിരുന്നുവെന്നും രാജൻ പറഞ്ഞു. 

cnnnn

മുംബൈയിൽ ജനിച്ചു വളർന്ന സുന്ദർ രാമകൃഷ്ണനും പൂജയും 6 മാസം മുൻപാണ് തീപിടുത്തം നടന്ന കെട്ടിടത്തിലേക്ക് താമസം മാറിയത്.ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് നിഗമനം. 

bbnnnn

എട്ടോളം യൂണിറ്റുകളെത്തി ഏകദേശം മൂന്ന് മണിക്കൂറിലധികം പരിശ്രമിച്ച ശേഷമാണ് തീ പൂർണമായും നിയന്ത്രണത്തിലാക്കിയത്. 

മൃതദേഹങ്ങൾ വാഷി മുനിസിപ്പൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം രണ്ടു മണിയോടെ വാഷിയിലെ മാതാപിതാക്കളുടെ കെട്ടിടത്തിന് താഴെ പൊതു ദർശനത്തിന് വെച്ചു.ശേഷം 5 മണിയോടെ തുർഭേ ഹിന്ദു ശ്മശാനത്തിൽ വെച്ച് സംസ്‌കാര ചടങ്ങുകൾ നടത്തി.

മുംബൈയിലെ നോർക്ക ഡെവലപ്പ്മന്റ്റ് ഓഫിസർ റഫീഖ്,മുംബൈ നവിമുംബൈ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിരവധി പേർ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്ക് ചേർന്നു.

അതേസമയം ഒരു കുടുംബത്തിലെ മൊത്തം അംഗങ്ങളുടെയും വേർപാട് ബന്ധുക്കളെയും സുഹൃത്തുക്കളെയും തീരാ ദുഃഖത്തിലാക്കിയിരിക്കുകയാണ്.ഫോണിൽ സംസാരിച്ച് മണിക്കൂറുകൾക്കകം അപകടം നടക്കുകയും മരണം സംഭവിക്കുകയും ചെയ്തത് പല സുഹൃത്തുക്കൾക്കുംഞെട്ടൽ ഉളവാക്കി യിരിക്കുകയാണ്.