/kalakaumudi/media/media_files/2026/01/07/ffbnmm-2026-01-07-19-46-33.jpg)
നവി മുംബൈ: വാശിയിലെ ശ്രീ ഗുരുവായൂരപ്പൻ ഭക്തസമാജത്തിന്റെ ആഭിമുഖ്യത്തിൽ വാശി വൈകുണ്ഠ ക്ഷേത്രത്തിലെ പുതുതായി നിർമിച്ച ഗോപുരത്തിന്റെ ഉദ്ഘാടനം ജനുവരി 25-ന് നടക്കും.
ശ്രീ ഗുരുവായൂരപ്പൻ ഭക്തസമാജത്തിന്റെ മാനേജിംഗ് കമ്മിറ്റി സംഘടിപ്പിക്കുന്ന ചടങ്ങിൽ പ്രശസ്ത സംഗീതജ്ഞനും സാംസ്‌കാരിക രംഗത്തെ പ്രമുഖനുമായ ഡോ. ശങ്കർ മഹാദേവൻ മുഖ്യാതിഥിയായി പങ്കെടുക്കും.
വാശി സെക്ടർ-29 നവി മുംബൈയിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിൽ രാവിലെ 11 ന് ചടങ്ങുകൾ ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
