ശ്രദ്ധേയമായി വയലാർ കലാ സാംസ്കാരികവേദിയുടെ ആഭിമുഖ്യത്തിൽ നടന്ന "വയലാർ സ്‌മൃതി സന്ധ്യ "

ഹരികുമാർ മേനോൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രശസ്ത ഗാന രചയിതാവ് കൂടിയായ ജയകുമാർ വയലാറിനെക്കുറിച്ചും, വയലാറിന്റെ ഗാനങ്ങളെക്കുറിച്ചും പ്രഭാഷണം നടത്തി

author-image
Honey V G
New Update
msnsns

മുംബൈ :വയലാർ കലാ സാംസ്കാരികവേദിയുടെ ആഭിമുഖ്യത്തിൽ ചാന്ദിവലിയുള്ള നഹർ ഇന്റർനാഷണൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന " വയലാർ സ്‌മൃതി സന്ധ്യ " കേരള മുൻ ചീഫ് സെക്രട്ടറി കെ ജയകുമാർ ഐ എ എസ് ഉത്ഘാടനം ചെയ്തു.

ഹരികുമാർ മേനോൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രശസ്ത ഗാന രചയിതാവ് കൂടിയായ ജയകുമാർ വയലാറിനെക്കുറിച്ചും, വയലാറിന്റെ ഗാനങ്ങളെക്കുറിച്ചും പ്രഭാഷണം നടത്തി.

തുടർന്ന് പ്രേം കുമാറിന്റെ നേതൃത്വത്തിൽ, വയലാറിന്റെ തിര ഞ്ഞെടുത്ത ഗാനങ്ങൾ കോർത്തിണക്കികൊണ്ടുള്ള,യുവ ഗായികഗായകന്മാർ പങ്കെടുത്ത ഗാനാജ്ഞലിയും നടന്നു.മാവേലിക്കര ശ്രീകുമാർ ചടങ്ങുകൾ നിയന്ത്രിച്ചു.