/kalakaumudi/media/media_files/2025/09/21/kdndmsm-2025-09-21-14-11-13.jpg)
മുംബൈ:മുംബൈയിലെ സാംസ്‌കാരിക സാമുദായിക സാംസ്‌കാരിക രംഗത്ത് നിറസാന്നിധ്യമായിരുന്ന റ്റി.മാധവൻ ഓർമ്മയായി.
കാന്തിവലി വെസ്റ്റ് ധാനുക്കർവാടി ശ്മശാനത്തിൽ ആയിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്.
കാന്തിവലി വെസ്റ്റ് ഗൗരവ് ഗാർഡനിലെ ഗൗരവ് ജാൻകാർ അപാർട്മെന്റ് 101 ലെ താമസക്കാരനായ മാധവൻ കൊല്ലം ശാസ്താംകോട്ട വല്യവാത കുഴിയിൽ പരേതരായ തേവൻ,കുട്ടിയമ്മ ദമ്പതികളുടെ മകനാണ്. 68 വയസ്സായിരുന്നു.
ശ്രീനാരായണ ധർമ്മ പരിപാലന യോഗം മുംബൈ-താനെ യൂണിയൻ മുൻ പഞ്ചായത്ത് അംഗം,ശ്രീനാരായണ മന്ദിര സമിതി രക്ഷാധികാരി,ആൾ ഇന്ത്യ മലയാളി അസോസിയേഷൻ ഫൗണ്ടർ മെമ്പർ, ചാർക്കോപ്പ് മലയാളി സമാജം അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന റ്റി.മാധവൻ വാർദ്ധ്യക്യസഹജമായ അസുഖം കാരണം വിശ്രമ ജീവിതത്തിലായിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
