/kalakaumudi/media/media_files/2025/06/23/highcoyrtn-2025-06-23-19-08-53.jpg)
മുംബൈ:ബലാത്സംഗത്തിന് ഇരയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ഗർഭഛിദ്രം അനുവദിച്ച് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ച്.
12 വയസ്സും 5 മാസവും പ്രായമുള്ള ഒരു പെൺകുട്ടിയെ സ്വന്തം ഇഷ്ട പ്രകാരമല്ലാതെ ഗർഭം ധരിക്കാൻ നിർബന്ധിക്കരുതെന്നും കോടതി നിരീക്ഷിച്ചു.പെൺകുട്ടിയുടെ പ്രായവും 20 ആഴ്ച കാലത്തെ ഗർഭവും കണക്കിലെടുത്തിട്ടു കൂടിയാണ് കോടതിയുടെ ഈ വിധി.
പെൺകുട്ടിയുടെ അമ്മാവൻ നടത്തിയ ലൈംഗികാതിക്രമത്തിന്റെ ഫലമായാണ് പെൺകുട്ടി ഗർഭം ധരിച്ചത്, ജൂൺ 5 നാണ് ഈ കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.അധികൃതരെ സമീപിക്കാൻ വൈകിയതിന് കാരണം പ്രതി അടുത്ത കുടുംബാംഗമായതിനാലാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
ഗർഭഛിദ്രത്തിന് അനുമതി തേടി പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ ഹർജി പരിഗണിക്കവേ, ഹൈക്കോടതി വൈദ്യപരിശോധനയ്ക്ക് നിർദ്ദേശിച്ചിരുന്നു. ഗർഭഛിദ്രം എന്ന നടപടിക്രമം സാധ്യമാണെങ്കിലും, അത് " അപകടസാധ്യത" ഉള്ളതാണെന്നും മാതാപിതാക്കളുടെ അനുവാദത്തോടെയും പെൺകുട്ടിയുടെ സമ്മതത്തോടെയും മാത്രമേ ഇത് നടത്താവൂ എന്നും മെഡിക്കൽ ബോർഡ് അഭിപ്രായപ്പെട്ടു.
എന്നാൽ അപകടസാധ്യതകൾ ഉണ്ടായിരുന്നിട്ടും, പെൺകുട്ടിയുടെ ജീവൻ അപകടത്തിലാകുമെന്ന് ബോർഡ് പറഞ്ഞിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രായപൂർത്തിയാകാത്ത കുട്ടിയും അവളുടെ മാതാപിതാക്കളും മുന്നോട്ട് പോകാൻ തയ്യാറാണെന്നു കോടതി കണ്ടെത്തി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
