വിദ്യാരംഭം 2025:താനെ ശബരിഗിരി ക്ഷേത്രത്തിൽ വിപുലമായ ഒരുക്കങ്ങൾ

ശ്രീഅയ്യപ്പ ക്ഷേത്രത്തിലെ സരസ്വതി മണ്ഡപത്തിൽ വെച്ചാണ് വിദ്യാരംഭ ചടങ്ങുകൾ നടക്കുന്നത്.ക്ഷേത്രം മേൽശാന്തി സന്ദീപ് നമ്പൂതിരി ചടങ്ങുകൾക്ക് നേതൃത്വം നൽകും.

author-image
Honey V G
New Update
fgnnmm

താനെ ശ്രീനഗർ ശബരിഗിരി അയ്യപ്പ ക്ഷേത്രത്തിൽ നവരാത്രി ഉത്സവത്തിന്റെ അവസാന ദിനമായ വിജയദശമി ദിനത്തിൽ കുട്ടികൾക്ക് ആദ്യാക്ഷരം കുറിക്കുന്നതിനുള്ള സൗകര്യമൊരുക്കുന്നു.

രണ്ടര വയസ്സിനും മൂന്നര വയസ്സിനും ഇടയിലുള്ള കുരുന്നുകൾക്കാണ് വിദ്യാരംഭത്തിനായി ആദ്യാക്ഷരം പകർന്നു നൽകുന്നത്.

ശ്രീഅയ്യപ്പ ക്ഷേത്രത്തിലെ സരശ്വതി മണ്ഡപത്തിൽ വച്ചാണ് വിദ്യാരംഭ ചടങ്ങുകൾ നടക്കുന്നത്.ക്ഷേത്രം മേൽശാന്തി സന്ദീപ് നമ്പൂതിരി ചടങ്ങുകൾക്ക് നേതൃത്വം നൽകും.

രാവിലെ 7 മണിമുതൽ 9 വരെയാണ്‌ വിദ്യാരംഭചടങ്ങുകൾക്കുള്ള സമയമെന്നും വിദ്യാരംഭത്തിനായി വിപുലമായ സൗകര്യങ്ങൾ ഒരുക്കിയതായും ഭാരവാഹികൾ അറിയിച്ചു.

എഴുത്തിനിരുത്തുവാൻ ആഗ്രഹിക്കുന്ന കുട്ടികളുടെ പേരുകൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്.കൂടുതൽ വിവരങ്ങൾക്ക് 9619065690 9930934040